കാലാവസ്ഥ മോശമായതിനാൽ നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു എന്ന രീതിയിൽ വ്യാപകമായി വാട്ട്സപ്പിൽ വ്യാജ പ്രചരണം

കാലാവസ്ഥ മോശമായതിനാൽ നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു എന്ന രീതിയിൽ വ്യാപകമായി വാട്ട്സപ്പിൽ വ്യാജ പ്രചരണം നടക്കുന്നു. ഇത് തെറ്റാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

വ്യാജവാർത്ത ഇങ്ങനെ: സംസ്ഥാനത് നാളെ വിദ്യാഭ്യാസ സ്ഥാപനംകൾ ഉൾപ്പടെ എല്ലാ ഗവണ്മെന്റ് സ്ഥാപനംകൾക്കും നാളെ 4/12/2017(തിങ്കൾ ) അവധി . നാളെ കാലാവസ്ഥ രൂക്ഷം ആവും എന്ന കാലാവസ്ഥ റിപ്പോർട്ടിനെ തുടർന്നാണ് നാളെ അവധി പ്രഖ്യാപിച്ചത്. നാളെ കനത്ത മഴയ്ക്കും കാറ്റിനും സാത്യത ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും വളരെ ജാഗ്രതയോടെ നിൽക്കണമെന്നും ഇന്ന് രാത്രി കാലാവസ്ഥ രൂക്ഷം ആവും എന്നും കാലാവസ്ഥ റിപ്പോർട്ട്‌ ലഭിച്ചിട്ടുണ്ട്🔴 തിരുവനന്തപുരത്തെ
 ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

No comments

Powered by Blogger.