കണ്ണൂരിൽ കപ്പലിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ്. ലക്ഷങ്ങളുമായി മുങ്ങിയ പ്രതി അറസ്റ്റിൽ

കപ്പലിലും വിദേശ രാജ്യങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് ചക്കരക്കൽ സ്വദേശികളായ 5 പേരിൽ നിന്നം 6 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്ന കേസിൽ ചിറ്റാരിക്കൽ സ്വദേശി ജോബി ജോസഫിനെയാണ് കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചക്കരക്കൽ സ്വദേശികളായ വിപിൻ, സുമേഷ്, ബിനു നികിലേഷ്, നിധിൻ എന്നിവരെ സുഹൃത്ത് കപ്പലിൽ ഉണ്ട് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരാളിൽ നിന്നും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ  വീതം വാങ്ങി മുങ്ങുകയായിരുന്നു. പ്തംബർ 14 ന് കണ്ണുർ ടൗൺ പോലീസ് കേസെടുത്തു. പ്രതി ഒളിവിൽ പോയി. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ഷാജി പട്ടേരിയുടെ നേത്യത്വത്തിൽ അന്വേഷണ സംലത്തിൽ   CPOമാരായ സനേഷ് റൗഫ് എന്നിവരും ഉണ്ടായിരുന്നു. മുന്നു മാസത്തിൻ അധികമായി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പല സ്ഥലത്തും തട്ടിപ്പ് നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട് ഒളിവിൽ കഴിയവെ പ്രതി ആഡംബര ജീവിതം നയികുകയായിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.