പാനൂർ വീണ്ടും പുകയുന്നോ? സമാധാനം ഉറപ്പു വരുത്തേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വം.

ഒരു കാലത്ത് രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജിച്ച പാനൂർ കഴിഞ്ഞ കുറച്ചു കാലമായി സമാധാനത്തിന്റെ പാതയിലായിരുന്നു. ഇപ്പോൾ വീണ്ടും പാനൂർ പുകഞ്ഞ് തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ഇന്നലെ രാത്രി സി പി ഐ എം നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ നടത്തിയ ശ്രമമാണ് ഒടുവിൽ.
പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ചെണ്ടയാട് കുനിമ്മലില്‍ കെ നൗഷാദി (45) നെയാണ് മാരകായുധങ്ങളുമായെത്തിയ ഇരുപതോളം പേർ വരുന്ന സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന പൂളാണ്ടി നൗഫലി (40)നും വെട്ടേറ്റു.

ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. കഴുത്തിനും കൈകാലുകള്‍ക്കും വെട്ടേറ്റ നൗഷാദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 സമീപത്തെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു നടന്ന് പോവുകയായിരുന്ന നൗഷാദിനെ കുനിമ്മല്‍ കനാലിനു സമീപം പതിയിരുന്ന അക്രമികൾ വെട്ടുകയായിരുന്നു.
നൗഷാദിനെ ഉടന്‍ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മേഖലയില്‍ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐ വിവി ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

നേരത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് വിളിച്ചു ചേർത്ത സമാധാന യോഗം സിപിഎമും ബിജെപിയും ബഹിഷ്കരിച്ചിരുന്നു.ഇതോടെ യോഗം ഉപേക്ഷിച്ചു. ദിവസങ്ങളായി സംഘർഷം തുടരുന്ന പ്രദേശത്ത് തലശേരി ഡി.വൈ.എസ്. പി മുൻകൈ എടുത്താണ് യോഗം വിളിച്ചിരുന്നത്. ഇരുപാർട്ടികളും സഹകരിക്കാത്തതോടെ യോഗം ഉപേക്ഷിക്കുകയായിരുന്നു. ഈ ഒരു അവസ്ഥക്ക് മാറ്റം വരേണ്ടതാണ്. സമാധാനം ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർ മുൻകൈയെടുക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു

No comments

Powered by Blogger.