ജനമൈത്രി പോലീസ് എടക്കാടിന്റെയും കടലോര ജാഗ്രതാ സമിതിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും കോസ്റ്റൽ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

മുഴപ്പിലങ്ങാട്:ജനമൈത്രി പോലീസ് എടക്കാടിന്റെയും കടലോര ജാഗ്രതാ സമിതിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും കോസ്റ്റൽ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.  2017 ഡിസംബർ 27 ന് മുഴപ്പിലങ്ങാട് കൂടക്കടവ് ബീച്ച് റോഡ് വി.പി.ആർ.ക്ലബ്ബ് ഓഡിറ്റോറിയത്തിൽ എടക്കാട് എസ്.ഐ മഹേഷ് കണ്ടബേത്തിന്റെ അധ്യക്ഷതയിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് എം.പി ഹാബിസ് ഉദ്ഘാടനം ചെയ്തു.ഓഖി ചുഴലിക്കാറ്റും കോസ്റ്റൽ സെക്യൂരിറ്റിയും എന്ന വിഷയത്തിന് ടി.വി അശോകൻ(എസ്.ഐ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ,തലശ്ശേരി) ക്ലാസ് എടുത്തു. എം.പുരുഷോത്തമൻ(അഡി: എസ്.ഐ എടക്കാട് ) സ്വാഗതം പറഞ്ഞു.മുഖ്യാതിഥി മിഥുൻ പി.കെ(മെഡിക്കൽ ഓഫീസർ, ആയുർവ്വേദം), കെ.ഹമീദ്(ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, തലശ്ശേരി), റോജ ടി.വി (മെമ്പർ മുഴപ്പിലങ്ങാട് പഞ്ചായത്ത്), സി.കെ.മോഹനൻ (കടലോര ജാഗ്രത സമിതി), അഭിമന്യൂ(സെക്രട്ടറി VPR ക്ലബ്ബ്), പ്രസാദ് എൻ കെ( കേരള പോലീസ് അസോസിയേഷൻ) എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.വിനോദ് ആർ.പി നന്ദി പറഞ്ഞു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.