ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഒ​പി​യു​ടെ സീ​ലിം​ഗ് അ​ട​ർ​ന്നു വീ​ണു

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഒ​പി​യു​ടെ സീ​ലീം​ഗ് അ​ട​ർ​ന്നു വീ​ണു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. സീ​ലീം​ഗി​ന്‍റെ പ്ലാ​സ്റ്റ​റിം​ഗും ഇ​തോ​ടൊ​പ്പം ട്യൂ​ബ്, ഫാ​ൻ എ​ന്നി​വ​യും താ​ഴേ​ക്ക് പ​തി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന ഒ​പി​ക​ളി​ൽ ഒ​ന്നാ​ണ് ഗൈ​ന​ക്ക് ഒ​പി. രാ​വി​ലെ ഒ​പി​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​നു​മു​ന്പാ​ണ് അ​പ​ക​ടം. ഒ​പി സ​മ​യ​ത്താ​യി​രു​ന്നെ​ങ്കി​ൽ വ​ൻ ദു​ര​ന്ത​മാ​യി​രു​ന്നു സം​ഭ​വി​ക്കു​ക. സീ​ലിം​ഗ് അ​ട​ർ​ന്നു വീ​ണ​തി​നെ​ത്തു​ട​ർ​ന്നു ഗൈ​ന​ക്ക് ഒ​പി താ​ത്കാ​ലി​ക​മാ​യി മെ​ഡി​ക്ക​ൽ ഒ​പി വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് ഒ​പി വി​ഭാ​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഗൈ​ന​ക്ക് ഒ​പി​യെ കൂ​ടാ​തെ മെ​ഡി​ക്ക​ൽ, ഇ​എ​ൻ​ടി, ഒ​പി​ക​ളും പ​നി ക്ലി​നി​ക്കും കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ അ​പ​ക​ട ഭീ​ഷ​ണി നേ​രി​ടു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​തി​യ കെ​ട്ടി​ട​ത്തി​ന് കോ​ടി​ക​ളു​ടെ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

No comments

Powered by Blogger.