ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരണപ്പെട്ടു


ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു. ഗുരുതര പരിക്കേറ്റ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാപ്പാന്‍ സുഭാഷ് ആണ് വൈകീട്ട് അഞ്ചു മണിയോടെ മരണപ്പെട്ടത്. ഞായറാഴ്‌ച രാവിലെ ഏഴുമണിക്കുള്ള ശീവേലിക്കിടെയാണ് ശ്രീകൃഷ്ണന്‍ എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. ഇതിനുപിന്നാലെ കൂടെയുണ്ടായിരുന്ന രവികൃഷ്ണന്‍, ഗോപീകൃഷ്ണന്‍ എന്നീ ആനകളും ഇടയുകയായിരുന്നു. ശ്രീകൃഷ്ണന്റെ പുറത്ത് തിടമ്പേറ്റിയിരുന്ന മേല്‍ശാന്തി സംഭവത്തിനിടെ നിലത്തുവീഴുകയുണ്ടായി. തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ദേവകി (60), ഋഷികേശ് (11) എന്നിവര്‍ തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ചയായതിനാല്‍ വലിയ തിരക്കാണ് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്. അപകടം നടന്ന ഉടന്‍ തന്നെ ഭക്തജനങ്ങളെയെല്ലാം ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റി.അതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.

ഗോപീകണ്ണനെ ക്ഷേത്രത്തിന് പുറത്തുവെച്ചു തളച്ചു. പാപ്പാനെ കുത്തിയ ശേഷം ക്ഷേത്ര കലവറയിലേക്ക് കയറിയ ശ്രീക്യഷ്ണയെ പാപ്പാന്‍മാര്‍ ചേര്‍ന്ന് തളക്കുകയും ചെയ്​തു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments:

Post a Comment

Advertisement

Powered by Blogger.