പേരാവൂരിൽ ഡിഫ്ത്തീരിയ ബാധിച്ച് വിദ്യാർഥിനി മരിച്ചു

കണ്ണൂരിൽ ഡിഫ്ത്തീരിയ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. പേരാവൂർ മണത്തണ വളയങ്ങാട്ടെ ഉദയന്റെയും തങ്കമണിയുടെയും മകൾ ശ്രീ പാർവതി(14)യാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ മാസം ബംഗളൂരുവിലേക്ക് സ്‌കൂളിൽ നിന്ന് വിനോദയാത്ര പോയി വന്നതിന് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടത്. പനിയും ചുമയും കൂടുതലായതിനാൽ പരിയാരം മെഡിക്കൽ കോളജിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു

No comments

Powered by Blogger.