ദളിത് മിശ്രവിവാഹിതര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവ്; 2.5 ലക്ഷം രൂപ പാരിതോഷികം


ദില്ലി: മിശ്ര വിവാഹങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് കേന്ദ്രസർക്കാർ. അതേസമയം വരനോ വധുവോ ദലിത് വിഭാഗത്തിൽപ്പെട്ടവരാകണമെന്നതാണ് നിബന്ധന. വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപയ്ക്ക താഴെയുള്ളവർക്കാണ് നേരത്തെ ഈ സഹായം നൽകിയിരുന്നാൽ. എന്നാൽ പുതിയ പദ്ധതിയിൽ വരുമാനം ബാധകമല്ല.marraige
2013 മുതലാണ് സർക്കാർ ദലിത് മിശ്രവിവാഹിതർക്ക് സാമ്പത്തിക സഹായം നൽകി തുടങ്ങിയ . പ്രതിവർഷം കുറഞ്ഞത് 500 വിവാഹങ്ങളെങ്കിലും നടക്കണമെന്ന് ലക്ഷ്യംവെച്ചാണ് ഈ പദ്ധതി കൊണ്ടുവന്നത്. എന്നാൽ വ്യവസ്ഥകള് അനുസരിച്ച് ആദ്യംവർഷം വിവാഹിതരായത് വെറും അഞ്ച് ദമ്പതിമാർ മാത്രമാണ്.


 • വിവാഹത്തിലെ വ്യവസ്ഥകൾ

  വിവാഹത്തിലെ വ്യവസ്ഥകൾ

  ഇത്തരം വിവാഹങ്ങളിൽ ദമ്പതിമാരുടെ വാർഷിക വരുമാനം അഞ്ചു ലക്ഷത്തിൽ കവിയരുതെന്നു മാത്രമല്ല നിബന്ധനയുള്ളത്. ആദ്യം വിവാഹമായിരിക്കണം, ഹിന്ദു മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണം എന്നീ നിബന്ധകളും അംഗീകരിക്കണം. അതേസമയം വ്യവസ്ഥകളിൽ സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. വരുമാന പരിധി ബാധകമല്ലെന്ന് സാമൂഹ്യനീതി വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് അയച്ച പുതിയ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ദമ്പതിമാരുടെ ആധാർ കാർഡു വിവരവും ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കണമെന്നും പുതിയ നിര്‍ദേശത്തിൽ പറയുന്നുണ്ട്.

 • ദമ്പതിമാരുടെ എണ്ണത്തിൽ കുറവ്

  ദമ്പതിമാരുടെ എണ്ണത്തിൽ കുറവ്

  ഈ വ്യവസ്ഥ അനുസരിച്ച് വിവാഹിതരാകുന്ന ദമ്പതികളുടെ എണ്ണം വളരം കുറവാണ്. 2015- 16 വർഷത്തിൽ 522 അപേക്ഷകളാണ് ലഭിച്ചത്. എന്നാൽ ഈ സഹായത്തിന് അർഹരായത് വെറും 72 പേരു മാത്രമായിരുന്നു. ഈ വർഷം 408 അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽ 74 അപേക്ഷകൾ മാത്രമാണ് സഹായത്തിന് അർഹരായത്

 • ആനുകൂല്യം ലഭിതക്കാത്തതിന്റെ കാരണം

  ആനുകൂല്യം ലഭിതക്കാത്തതിന്റെ കാരണം

  മിശ്ര വിവിഹം രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേരുടേയും മേൽപ്പറഞ്ഞ വ്യവസ്ഥ പാലിച്ചുള്ള വിവാഹമല്ല നടക്കുന്നത്. ഈ സാഹചര്യത്തിലാണ് വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും വാര്‍ഷികവരുമാനം അഞ്ച് ലക്ഷത്തില്‍ താഴെയാവണമെന്ന നിബന്ധന പിന്‍വലിച്ചതും. കൂടാതെ ദലിത് മിശ്ര വിവാഹിതർക്ക് സർക്കാർ നൽകുന്ന ഇത്തരമൊരു സഹായത്തെ കുറിച്ചു പലർക്കും അറിവില്ലെന്നു അധികൃതർ പറയുന്നു.

 • ദളിത് വിഭാഗത്തിന്റെ ഉന്നമനം

  ദളിത് വിഭാഗത്തിന്റെ ഉന്നമനം

  ഇത്തരം പദ്ധതിയിലൂടെ ദളിത് വിഭാഗത്തിന്റെ ഉന്നമനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു അധികൃതർ അറിയിച്ചു. ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, മേഖാലയ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ 90 ശതമാനം പേരും അതേ ജാതിയിൽപ്പെട്ടവരെയാണ് വിവാഹം കഴിക്കുന്നത്. അതെസമയം കേരളം, പഞ്ചാബ്, സിക്കിം, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് മിശ്രവിവാഹങ്ങള്‍ കുറച്ചെങ്കിലും നടക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

No comments

Powered by Blogger.