ചുഴലിക്കാറ്റ്: രക്ഷപെടുത്തിയ മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേര്‍ മരിച്ചു

തിരുവനന്തപുരം: കടലിൽനിന്ന് രക്ഷപെടുത്തി കരയിലെത്തിച്ച മത്സ്യത്തൊഴിലാളികളിൽ രണ്ടുപേർ മരിച്ചു. പൂന്തുറ സ്വദേശികളായ സേവ്യർ ലൂയിസ്,ക്രിസ്റ്റി എന്നിവരാണ് മരിച്ചത്. ഇതോടെ ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് സംസ്ഥാനത്ത് മരിച്ചവരുടെേെയണ്ണം ആറായി. വ്യാഴാഴ്ച നാലുപേർ മരിച്ചിരുന്നു. കടലിൽനിന്ന് രക്ഷപെടുത്തിയ മത്സ്യബന്ധന തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. 

214പേരെയാണ് രക്ഷപെടുത്തിയിട്ടുള്ളത്. മെഡിക്കൽ കോളേജിൽ ഇവർക്കുവേണ്ടി പ്രത്യേക വാർഡ് തുറന്നിട്ടുണ്ട്. അതിനിടെ, ഓഖി ചുഴലിക്കാറ്റ് ശക്തി വർധിച്ച് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. എന്നാൽ കേരള തീരത്തും ചുഴലിക്കാറ്റിനുള്ള സാധ്യ ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് കാലാവസ്ഥ പ്രവചനം. കേരളതീരത്ത് ശക്തമായ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
ലക്ഷദ്വീപിലും കടൽകയറി; ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു 2 മുതൽ 3.3 മീറ്റർ ഉയരത്തിൽവരെ ശക്തമായ തിര ഉയരുമെന്നാണ് മുന്നറിയിപ്പ് കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ 200 ഓളം ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളെപ്പറ്റി വിവരമില്ല ലക്ഷദ്വീപിൽ ഗുരുതര സാഹചര്യമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രാഥമിക ഘട്ടത്തിൽതന്നെ കേരളത്തിന് വിവരം കൈമാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കൊല്ലത്തെ മൂന്ന് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു രക്ഷപെടുത്തിയവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു തിരു മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡുകൾ തുറന്നു 24 മണിക്കൂറിനുള്ളിൽ കടൽ പ്രക്ഷുബ്ധമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആലപ്പുഴയിലും കൊച്ചിയിലും കടലാക്രമണം രൂക്ഷം കാപ്പാട്, കൊയിലാണ്ടി, താനൂർ തീരങ്ങളിൽ കടൽ ഉൾവലിഞ്ഞു; കോഴിക്കോട്ട് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി ചുഴലിക്കാറ്റിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു ദേശീയ ദുരന്ത നിവലാരണ സേനയുടെ രണ്ട് സംഘങ്ങൾ കേരളത്തിലേക്ക് തിരിച്ചു. താനൂരിലും ആശങ്ക; മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ കാണാതായി നീലേശ്വരത്ത് അഴിത്തലയിൽ ബാട്ട് മുങ്ങി ഒരാളെ കാണാതായി വലിയതുറയിൽ നിന്ന് കാണാതായ 4 മത്സ്യതൊഴിലാളികളെ രക്ഷപെടുത്തി Readmore-കാപ്പാടും കൊയിലാണ്ടിയിലും കടൽ ഉൾവലിഞ്ഞു; ഏഴ് ദിവസം കനത്ത ജാഗ്രത. കൊച്ചിയിലും ആലപ്പുഴയിലും കൊടുങ്ങല്ലൂരിലും കടൽക്ഷോഭിച്ച നിലയിൽ ഹൈറേഞ്ച് മേഖലയിൽ മഴയ്ക്ക് ശക്തി കുറഞ്ഞു. സുനാമി സാധ്യതയില്ല; കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് കേരളമുൾപ്പെടുന്ന ദക്ഷിണേന്ത്യൻ തീരത്ത് സുനാമി സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സുനാമി ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഉയർന്ന തിരമാലകൾ ഉണ്ടാവാനിടയുള്ള സാഹചര്യത്തിലാണ് തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുള്ളത്. സുനാമി വരുമെന്ന തരത്തിലുള്ള പര്ചരണങ്ങൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

No comments

Powered by Blogger.