കണ്ണൂര്‍ പുതിയ ബസ്റ്റാന്‍ഡില്‍ വന്‍കഞ്ചാവ് വേട്ട : 2 പേര്‍ അറസ്റ്റില്‍


25കിലോ കഞ്ചാവ് സഹിതം 2പേരെ പോലീസ് പിടികൂടി.ആയിക്കര സ്വദേശി സി സി സജീര്‍, സിറ്റി സ്വദേശി റയിഷാദ് എന്നിവരാണ്‌ പിടിയിലായത്.കണ്ണൂര്‍ ജില്ല പോലീസ് മേധാവി ശിവവിക്രമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ സമര്‍ത്ഥമായ നീക്കത്തിനോടുവിലാണ് കഞ്ചാവ് മൊത്തവിതരണ സംഘത്തിലെ പ്രധാന കണ്ണിയായ സജീറും ,സഹായിയും പിടിയിലായത്.

കൊച്ചുണ്ണി എന്ന് വിളിക്കുന്ന സജീര്‍ ആന്ധ്രാപ്രദേശില്‍നിന്നും നേരിട്ട് കഞ്ചാവ് കണ്ണൂരില്‍ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് പോലീസിന്‍റെ നിഗമനം .ഒന്നര വര്‍ഷംമുമ്പ് ആന്ധ്രാപ്രദേശില്‍ കഞ്ചാവ് വാങ്ങാനായി എത്തിയ സജീറും കൂട്ടാളികളും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും ,ഒരാള്‍ മരിക്കുകയും ചെയ്‌തിരുന്നു.ഈ സംഭവത്തില്‍ സജീര്‍ 10മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഇത്തവണ സ്വന്തം കാറിലാണ് കഞ്ചാവ് കണ്ണൂരിലേക്ക് എത്തിച്ചതെന്ന് സജീര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.കൊണ്ടുവന്ന 30 കിലോയില്‍ 5 കിലോ ഇതിനകം തന്നെ വിട്ടു.കിലോയ്ക്ക് 15,000 മുതല്‍ 20,000 വരെ വിലയ്ക്കാണ് സംഘം വില്‍പ്പന നടത്തുന്നത്.ആന്ധ്രാ പ്രദേശില്‍ നിന്നും പലതവണയായി വാണിജ്യ അടിസ്ഥാനത്തില്‍ വന്‍തോതില്‍ കഞ്ചാവ് കണ്ണൂരില്‍ എത്തിച്ചതായി ചോദ്യം ചെയ്യലില്‍ സജീര്‍ സമ്മതിച്ചു.
സജീറിന്റെ കണ്ണൂരിലെ സഹായിയാണ് റയിഷാദ്.

ഷാഡോ പോലീസ് എസ് ഐ എ വി ദിനേശന്‍, സിനിയര്‍ സി.പി.ഒ മാരായ സജിത്ത്,രഞ്ജിത്ത്.സി .പി.ഒ മാരായ അജിത്ത്,മഹേഷ്‌ ,സുഭാഷ്‌,മിഥുന്‍ ഏന്നിവരും ,കണ്ണൂര്‍ ടൌണ്‍ സി ഐ രക്ത്നകുമാര്‍ ,എസ് ഐ ഷാജിപട്ടേരി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ വലയിലാക്കിയത്. പോലീസ് നടപടികള്‍ക്ക്ശേഷം പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.