അഴീക്കോട് CPIM പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ ആക്രമിക്കാൻ ശ്രമം; പ്രാണരക്ഷാർത്ഥം പ്രതി ഓടിക്കയറിയ വീട് ആക്രമിച്ചു


അഴീക്കോട് കപ്പക്കടവിൽ CPIM പ്രവർത്തകനെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ ആക്രമിക്കാൻ ശ്രമം. കപ്പക്കടവ് സ്വദേശി ഷാനിബിനെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. റോഡിലൂടെ നടന്ന് പോവുകയായിരുന്ന ഷാനിബിനെ പിൻതുടർന്ന് വന്ന ആയുധധാരികളായ അക്രമിസംഘം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. യുവാവ് പ്രാണരക്ഷാർത്ഥം ഓടിക്കയറിയ കപ്പക്കടവ് മോഹിനി റോഡിലെ റഷീദിന്റെ വീടിന്റെ ജനൽച്ചില്ലുകൾ അക്രമികൾ അടിച്ചു തകർത്തു. വളപട്ടണം പോലീസ് സ്ഥലത്തെത്തി

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.