കണ്ണൂരില്‍ സ്വകാര്യ ടൂറിസ്റ്റ് ബസ്സില്‍ നിന്നും പണവും കഞ്ചാവും പിടികൂടി





കര്‍ണ്ണാടകയില്‍ നിന്നും കണ്ണൂരിലേക്ക് കടത്തുകയായിരുന്ന കഞ്ചാവും കുഴല്‍പണവും പിടികൂടി. ഒന്‍പതര ലക്ഷം രൂപയുടെ കുഴല്‍പ്പണവും ഒന്നര കിലോഗ്രാം കഞ്ചാവും ആണ് പിടികൂടിയത്. ഇന്നു പുലര്‍ച്ചെ വാഹന പരിശോധനക്കിടെയാണ് ബംഗലൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സില്‍ നിന്നും പണവും കഞ്ചാവും പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ഇരിട്ടി പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ബസ്സില്‍ ബാഗിലൊളിപ്പിച്ച നിലയില്‍ പണവും കഞ്ചാവും പിടിച്ചെടുത്തത്. ബസ് ഇരിട്ടി പോലിസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പൊലിസ്പി ടികൂടിയിട്ടുണ്ട്. ഇരിട്ടി തന്തോട് ജംഗ്ഷന് അടുത്തുള്ള പുഴയോരത്ത് നിന്നും ഒളിപ്പിച്ചു വച്ച നിലയില്‍ 54 കുപ്പി മാഹി മദ്യവും കണ്ടെടുത്തു. 500 മില്ലി യുടെ കുപ്പികളായിരുന്നു. മാഹിയില്‍ നിന്നും വാഹനത്തില്‍ എത്തിച്ചതാണെന്നു കരുതുന്നു. ക്രിസ്തുമസ്-പുതുവത്സരം എന്നിവയോടനുബന്ധിച്ചു നടത്തിയ റെയ്ഡിലാണ് മദ്യം കണ്ടെത്തിയത്. ഇരിട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്ത്വത്തിലാണ് റെയ്ഡ് നടന്നത്.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.