മലപ്പുറം പെരുവള്ളൂരിൽ അച്ഛൻ മകളെ കഴുത്തു ഞെരിച്ചു കൊന്നു
മലപ്പുറത്ത് അച്ഛൻ മകളെ കഴുത്ത് ഞെരിച്ചു കൊന്നു. പെരുവള്ളൂർ പറങ്കിമാവിൽ വീട്ടിൽ ശാലു(18) വാണ് മരിച്ചത്. മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ശശി പോലീസിൽ കീഴടങ്ങി. മകൾക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് അച്ഛൻ കടുംകൃത്യം ചെയ്തത്.
ഇന്ന് പുലർച്ചെയോടെയാണ് ശശി മകളെ കൊന്നത്. തിരുവനന്തപുരം സ്വദേശിയാണ് ശശി. രാവിലെ പോലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു ഇയാൾ. പി എസ് സി കോച്ചിംഗിന് പോകുകയായിരുന്നു മരിച്ച ശാലു
പാലക്കാട്  സ്വദേശിയായ അമ്മ ശൈലജ സ്വന്തം വീട്ടിൽ പോയപ്പോഴാണു സംഭവം. ശശിയെ പൊലീസ് ചോദ്യം ചെയ്‌തു വരുന്നു. 

No comments

Powered by Blogger.