ചരിത്ര ടെസ്റ്റിന് മുമ്പേ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി​


ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ നാലുദിന മത്സരത്തിന് തയാറെടുക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. സ്റ്റാര്‍ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ ഫഫ് ഡുപ്ലിസിയുടെ പരിക്ക് ഭേദമായിട്ടില്ലെന്ന വാര്‍ത്തയാണ് ടീം ക്യാമ്പില്‍ നിന്നും വരുന്നത്. ഡിസംബര്‍ 26നാണ് സിംബാബ്‌വെയ്‌ക്കെതിരായ പ്രഥല നാലുദിന ഡേനൈറ്റ് ടെസ്റ്റ്. ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരേ നടന്ന പരമ്പരയ്ക്കിടെയാണ് ഡുപ്ലിസിക്ക് പരിക്കേല്‍ക്കുന്നത്.

ബംഗ്ലാദേശിനെതിരേ പരിക്കേറ്റ് പുറത്തുപോയ ശേഷം ഡുപ്ലിസിസ് ഇതുവരെ ക്രിക്കറ്റ് പിച്ചില്‍ മടങ്ങിയെത്തിയിട്ടില്ല. ആറാഴ്ച്ച വിശ്രമമായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. അടുത്തിടെ അവസാനിച്ച റാംസ്ലാം ട്വന്റി-20 ടൂര്‍ണമെന്റിലും താരം കളിച്ചിരുന്നില്ല. ബുധനാഴ്ച്ച സിംബാബ്‌വെയ്‌ക്കെതിരായ പരിശീലന മത്സരത്തില്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഇലവനായി ഡുപ്ലിസി കളിച്ചേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ജനുവരി അഞ്ചിന് ഇന്ത്യയ്‌ക്കെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നതിനാല്‍ ഡുപ്ലിസിയെ സിംബാബ്‌വെയ്‌ക്കെതിരേ കളിപ്പിച്ചേക്കില്ലെന്നാണ് സൂചന. ഇന്ത്യയുമായുള്ള പരമ്പരയ്ക്കുശേഷം ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്കെതിരേ തുടര്‍ച്ചയായി പരമ്പരകള്‍ വരുന്നുണ്ട്. അതുകൊണ്ട് പരിക്ക് തീര്‍ത്തും ഭേദമാകും വരെ വിശ്രമം നല്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനമെന്നാണ് അവസാന റിപ്പോര്‍ട്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.