ട്വന്റി 20യും നേടി തൂത്തുവാരാന്‍ ഇന്ത്യ, ആശ്വാസജയം തേടി ശ്രീലങ്ക


ഇന്ത്യ ശ്രീലങ്ക ട്വന്റി 20 പരമ്പരക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റ്, ഏകദിനം സ്വന്തമാക്കിയ ഇന്ത്യ ട്വന്റി20യും നേടാനാണ് ശ്രമിക്കുന്നത്. അതേസമയം ആശ്വാസ ജയമാണ് ശ്രീലങ്ക ലക്ഷ്യമിടുന്നത്.
മലയാളി ഫാസ്റ്റ് ബൗളർ ബേസിൽ തമ്പി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമോയെന്ന ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ. ജയദേവ് ഉനാദ്കത്ത്, മുഹമ്മദ് സിറാജ്, ഹർദിക് പാണ്ഡ്യ, ജസ്‍പ്രിത് ബുംറ എന്നിവരാണ് ടീമിലെ മറ്റ് പേസർമാർ. ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ എന്നിവരും ടീമിലുണ്ട്.  അതേസമയം, വെറ്ററൻ പേസർ ലസിത് മലിംഗ, സുരംഗ ലക്മൽ, ലഹിരു തിരിമാനെ എന്നിവർ ഇല്ലാതെയാണ് ലങ്ക ഇന്ത്യയെ നേരിടുക. വെള്ളിയാഴ്ച ഇൻഡോറിലും ഞ‌ായറാഴ്ച മുംബൈയിലുമാണ് പരമ്പരയിലെ മറ്റ് മത്സരങ്ങൾ.
അതേസമയം ലങ്കക്കിത് അഗ്‌നിപരീക്ഷയാണ്. ടെസ്റ്റ്, ഏകദിന പരന്പരകള്‍ നഷ്ടമായ സന്ദര്‍ശകര്‍ക്ക് നാണക്കേട് മറികടക്കണമെങ്കില്‍ ട്വന്റി20 വിജയം വേണം. നായകന്‍ തിസാര പെരേരയുടെ കീഴിലിറങ്ങുന്ന ടീമില്‍ ഉപുള്‍ തരംഗ, ഏയ്ഞ്ചലോ മാത്യൂസ്, സമരവിക്രമ, ഗുണതിലക, അഖില ധനഞ്ജയ തുടങ്ങിയവരെല്ലാം കളിക്കുന്നുണ്ട്. അതേസമയം സുരംഗ ലക്മല്‍, ലഹിരു തിരിമാനെ, ലസിത് മലിംഗ എന്നീ താരങ്ങള്‍ കളിച്ചേക്കില്ല.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.