റോഞ്ചിയുടെ സിക്‌സ് തകര്‍ത്തത് പെട്രോള്‍ പമ്പിലെ കാര്‍

മഹേന്ദ്രസിംഗ് ധോണിയും ക്രിസ് ഗെയ്‌ലും കീറോണ്‍ പൊള്ളാര്‍ഡുമെല്ലാം സ്റ്റേഡിയത്തിന് മുകളിലേക്ക് കൂറ്റന്‍ സിക്‌സുകളടിച്ച് ആരാധകരെ വിസ്മയിപ്പിച്ച താരങ്ങളാണ്. എന്നാല്‍ ന്യൂസിലാന്റ് താരം ലൂക്ക് റോഞ്ചിയുടെ സിക്‌സര്‍ സ്റ്റേഡിയത്തിന് പുറത്തെ റോഡും കടന്ന് പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചെന്നാണ് വീണത്.

ന്യൂസിലാന്റില്‍ നടക്കുന്ന സൂപ്പര്‍ സ്മാഷ് ടൂര്‍ണ്ണമെന്റില്‍ വെല്ലിംഗ്ടണും ഓക്ക്‌ലാന്റും തമ്മിലുള്ള മത്സരത്തിനിടയിലായിരുന്നു സംഭവം. വെല്ലിംഗ്ടണ്‍ താരമായ റോഞ്ചിയുടെ സെഞ്ചുറി പ്രകടനം ടീമിന് 206 -7 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തെങ്കിലും ഓക്ക്‌ലാന്റ് അവസാന പന്തില്‍ വിജയലക്ഷ്യം മറികടന്നു. 9 ബൗണ്ടറികളും 7 സിക്‌സുകളുമടക്കം 102 റണ്‍സാണ് റോഞ്ചി അടിച്ചെടുത്തത്. എന്നാല്‍ 64 റണ്‍സെടുത്ത മാര്‍ക്ക് ചാപ്പ്മാനു 50 റണ്‍സെടുത്ത സാം കുറനും റോഞ്ചിയുടെ സെഞ്ചുറിക്ക് മറുപടി നല്‍കിയപ്പോള്‍ ഓക്ക്‌ലാന്റ് രണ്ട് വിക്കറ്റിന് വിജയിക്കുകയായിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.