മൂന്നാം ടി-20 യില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം; പരമ്പര സ്വന്തം


ശ്രീലങ്കയ്ക്കെതിരെ മുംബൈയിൽ നടന്ന മൂന്നാം ടി-20യില്‍ ഇന്ത്യയ്ക്ക് വിജയം. 20 ഓവറിൽ ഏഴു വിക്കറ്റു നഷ്ടത്തിൽ 135 റൺസെടുത്ത ലങ്കയെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യ പിന്തുടർന്ന് തോൽപ്പിക്കുകയായിരുന്നു. 37 പന്തിൽ 36 റൺസെടുത്ത അസേല ഗുണരത്നയാണ് ലങ്കയുടെ ടോപ്സ്കോറർ.

വിജയലക്ഷ്യം ഇന്ത്യ 4 പന്തുകള്‍ ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രീലങ്കയ്ക്കായെങ്കിലും ലക്ഷ്യം അത്ര വലുതല്ലാത്തത് ഇന്ത്യയ്ക്ക് തുണയായി. അവസാന മൂന്നോവറില്‍ 20 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ എംഎസ് ധോണിയും ദിനേശ് കാര്‍ത്തികും വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ദിനേശ് കാര്‍ത്തിക് 18 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ധോണി 16 റണ്‍സുമായി ഇന്ത്യയുടെ വിജയ റണ്‍ ബൗണ്ടറിയിലൂടെ സ്വന്തമാക്കി.
ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ, ജയ്ദേവ് ഉനദ്ഘട്ട് എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. വാഷിങ്ടൻ സുന്ദർ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റുകൾ നേടി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.