കണ്ണൂർ പ്രീമിയർ ലീഗ്​: ലോഗന്‍സ് തെല്‍കാന്‍സ് ജേതാക്കൾജിദ്ദ: ജിദ്ദയിലെയും പരിസര പട്ടണങ്ങളിലെയും ക്രിക്കറ്റ് പ്രേമികളായ കണ്ണൂർകാരുടെ കൂട്ടായ്മ യു.ടി.എസ്.സി.കെ.പി.എല്‍ സംഘടിപ്പിച്ച കണ്ണൂര്‍ പ്രീമിയര്‍ ലീഗ് നാലാം സീസൺ സമാപിച്ചു.  ടൂര്‍ണമ​െൻറില്‍ ലോഗന്‍സ് തെല്‍കാന്‍സ് ജേതാക്കളായി. ഖാലിഖ് അബ്്ദുല്ല നയിച്ച ലോഗന്‍സ് തെല്‍കാന്‍സ് ഫൈനലിൽഒരു റണ്ണിനാണ്​ ഷെസ്മില്‍ നയിച്ച ‘താണ ചലഞ്ചേഴ്‌സി’നെ തോല്‍പ്പിച്ചത്.ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ലോഗന്‍സ് തെല്‍കാന്‍സ് നിശ്ചിത 12 ഓവറില്‍ 128 റണ്‍സ് നേടി. ഡാഫീസ് 40 ഉം, റാഫ്ഷാദ് 31 ഉം, നിജാദ് 23 ഉം റൺസ്​ നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ‘താണ ചാലഞ്ചേഴ്‌സി’ന് വേണ്ടി ഓപ്പണര്‍ തമീം 63 റണ്‍സ് നേടി തകര്‍പ്പന്‍ തുടക്കമാണ് കുറിച്ചത്. 36 റണ്‍സെടുത്ത് നൗഷാദ് മികച്ച പിന്തുണ നല്‍കി. മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച ഡാഫിസിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ടൂർണമ​െൻറിലെ മികച്ച ബാറ്റ്‌സ്മാനായി തമീമിനെയും ബൗളറായി അനസിനെയും തെഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫ്രികള്‍ യു.ടി.എസ്.സി ജന. സെക്രട്ടറി മുഹമ്മദ് അഷ്ഫാഖ്, മുഹമ്മദ് ഫാസിഷ്, മുഹമ്മദ് സാദിഖ്, തജ്മല്‍, സഫീല്‍ ബക്കര്‍, ജാഫറലി പാലക്കോട് എന്നിവര്‍ വിതരണം ചെയ്തു. അജ്മല്‍ നസീര്‍, ശംസീര്‍ ഓലിയത്ത്, ഫിറോസ്, ഇര്‍ഷാദ്, സഫിര്‍ എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. റാസിഖ് നന്ദി രേഖപ്പെടുത്തി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.