സിക്സ് മഴ പെയ്യിച്ച് വാട്സൺ, അവസാന പന്തിൽ ജയിച്ച് തണ്ടർ​

ക്യാപ്റ്റൻ ഷെയിൻ വാട്സൺ സംഹാര താണ്ഡവമാടിയ ബിഗ് ബാഷ് ലീഗിന്റെ ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ സിഡ്നി സിക്സേഴ്സിനെതിരെ സിഡ്നി തണ്ടറിന് അഞ്ച് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. 46 പന്തുകളിൽ 77 റൺസെടുത്ത ക്യാപ്റ്റൻ ഷെയിൻ വാട്സണിന്റെ ബാറ്റിംഗാണ് തണ്ടറിനെ വിജയത്തിലെത്തിച്ചത്. സ്കോർ :സിഡ്നി സിക്സേഴ്സ്- 20 ഓവറിൽ 149/9, സിഡ്നി തണ്ടർ – 120 ഓവറിൽ 150/5

ആറു ഫോറുകളും ആറു സിക്സറുമടങ്ങുന്നതായിരുന്നു ഷെയിൻ വാട്സണിന്റെ മാച്ച് വിന്നിംഗ് ഇന്നിംഗ്സ്. സഹ താരങ്ങളാരും പിന്തുണ നൽകാതിരുന്ന മത്സരത്തിൽ ഒറ്റയാൾപോരാട്ടമായിരുന്നു വാട്സണിന്റേത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സ് 149 റൺസാണ് സ്കോർ ചെയ്തത്. 2 വിക്കറ്റെടുത്ത മലയാളി താരം അർജുൻ നായറിന്റെ പ്രകടനമായിരുന്നു ആദ്യ ഇന്നിംഗ്സിലെ ഹൈലൈറ്റ്സ്. വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് വീശിയ തണ്ടറിന് അവസാന ഓവറുകളിൽ ജയത്തിലേക്ക് വേണ്ടത് 15 റൺസുകളായിരുന്നു. സീൻ ആബട്ട് എറിഞ്ഞ അവസാന ഓവറിൽ അവസരത്തിനൊത്തുയർന്ന എയ്ഡൻ ബ്ലിസാർഡും അർജുൻ നായറും ചേർന്ന് ടീമിനെ പക്ഷേ വിജയതീരമണിയിക്കുകയായിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.