കട്ടക്ക് ട്വന്റി 20യിൽ ഇന്ത്യക്ക് മികച്ച സ്‌കോർ;ശ്രീലങ്കയ്ക്ക് 181 റൺസ് വിജയലക്ഷ്യം


ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രിലങ്കക്ക് ഒരു വിക്കറ്റ് നഷ്ട്ടമായി  നിശ്ചിത 20 ഓവറിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. ലോകേശ്വർ രാഹുൽ, എം എസ് ധോണി, മനീഷ് പാണ്ഡെ എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നൽകിയത്. ലോകേശ്വർ രാഹുൽ അർധ സെഞ്ച്വറി നേടി. 48 പന്തിൽ ഏഴ് ഫോറുകളുടെയും ഒരു സിക്‌സിന്റെയും ബലത്തിൽ രാഹുൽ 61 റൺസെടുത്ത് പുറത്തായി


ധോണി 22 പന്തിൽ 39 റൺസുമായും മനീഷ് 18 പന്തിൽ 32 റൺസെടുത്തും പുറത്താകാതെ നിന്നു. രോഹിത് ശർമ(17), ശ്രേയസ് അയ്യർ(24) എന്നിവർ മികച്ച പിന്തുണ നൽകി. ഒരു ഘട്ടത്തിൽ 200 കടക്കുമെന്ന് തോന്നിയെങ്കിലും 10-15 ഓവറുകൾക്കിടയിൽ സ്‌കോർ ഉയർത്താൻ സാധിക്കാതെ വന്നതാണ് 180ൽ ഒതുങ്ങാൻ കാരണം.17 റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. പിന്നാലെ വന്ന ശ്രേയസ്സ് നിലയുറപ്പിക്കുമെന്ന് തോന്നിയപ്പോഴാണ് പുറത്തായത്. ശ്രേയസ്സിന് പിന്നാലെ രാഹുലും പുറത്തായതോടെ ഇന്ത്യ സമ്മർദത്തിലായി. അവസാന ഓവറുകളിൽ ധോണിയും പാണ്ഡെയും നടത്തിയ തകർപ്പനടികളാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ലങ്കക്ക് വേണ്ടി ആഞ്ചലോ മാത്യൂസ്, തിസാര പെരേര, ഫെർണാണ്ടോ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.