68 റണ്‍സിനു ഓള്‍ഔട്ട് ആയി സിംബാബ്‍വേ


പോര്‍ട്ട് എലിസബത്തിലെ ചതുര്‍ദിന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 68 റണ്‍സിനു ഓള്‍ഔട്ട് ആയി സിംബാബ‍്‍വേ. ആദ്യ ദിവസം 30/4 എന്ന നിലയില്‍ അവസാനിപ്പിച്ച സിംബാബ്‍വേ രണ്ടാം ദിവസം 38 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 23 റണ്‍സ് നേടിയ കൈല്‍ ജാര്‍വിസ് ആണ് സിംബാബ്‍വേ നിരയിലെ ടോപ് സ്കോറര്‍.
ദക്ഷിണാഫ്രിക്കയ്ക്കായി മോണേ മോര്‍ക്കല്‍ അഞ്ചും, കാഗിസോ റബാഡ, ആന്‍ഡിലെ ഫെഹ്ലുക്വായോ എന്നിവര്‍ രണ്ടും വെറോണ്‍ ഫിലാന്‍ഡര്‍ ഒരു വിക്കറ്റും നേടി.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.