ട്വന്റി20യിലെ ഏറ്റവും വലിയ ജയവുമായി ഇന്ത്യ: ലങ്കയെ എറിഞ്ഞൊതുക്കി


കട്ടക്ക്: ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ ആദ്യ ടിട്വിന്റിയിലും ഇന്ത്യക്ക് വിജയം. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 93 റണ്‍സിനാണ് ഇന്ത്യയുടെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 181 റണ്‍സ് പിന്തുടര്‍ന്ന ലങ്ക 87 റണ്‍സിന് എല്ലാവരും പുറത്തായി. റണ്‍ അടിസ്ഥാനത്തില്‍ ടിട്വിന്റിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്‌. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുമ്പിലെത്തി.
നാല് ഓവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ യുസ്‍വേന്ദ്ര ചാഹലും രണ്ടു വിക്കറ്റു നേടിയ കുൽദീപ് യാദവിന്റെയും പ്രകടനം ഇന്ത്യൻ നിരയിൽ നിരയിൽ നിർണായകം. സ്റ്റമ്പിങിലെ ആധിപത്യം തുടർന്ന ധോണിയും ശ്രീലങ്കയെ വരിഞ്ഞുകെട്ടി.
ഡിക്കവെല്ലയുടെ വിക്കറ്റെടുത്താണ് ഉനത്കട്ട് അകൗണ്ട് തുറന്നത്. ലങ്കന്‍ നിരയില്‍ നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്
രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങിയത്. ശിഖര്‍ ധവാന് പകരം കെഎല്‍ രാഹുലും ഭുവനേശ്വര്‍ കുമാറിന് പകരം ഇടംകൈയ്യന്‍ മീഡിയം പേസ് ബൗളറായ ജയദേവ് ഉനത്കടും ടീമില്‍ ഇടംപിടിച്ചിരുന്നു. മലയാളി താരം ബേസില്‍ തമ്പി ആദ്യ ഇലവനില്‍ ഇടംനേടാന്‍ സാധിച്ചിരുന്നില്ല.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.