എന്നാലും ഇങ്ങനെയൊക്കെ കളിയാക്കാമോ..?
ആഷസ് പരമ്പരയില്‍ കനത്ത പരാജയമേറ്റു വാങ്ങിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജോ റൂട്ടിനെ കളിയാക്കി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കൂടിയായ കെവിന് പീറ്റേഴ്സണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പീറ്റേഴ്സണ് റൂട്ടിന്റെ ചിത്രം എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ ക്യാപ്റ്റന്‍ ഫന്റാസ്റ്റിക്’ എന്ന് പരിഹാസരൂപേണെ കമ്മന്റ് ചെയ്തിട്ടുമുണ്ട് പീറ്റേഴ്സണ്.
ഇംഗ്ലണ്ട് പരാജയപ്പെട്ട പരമ്പരയിലുടനീളം റൂട്ടും മോശം ഫോമിലാണുള്ളത്. ആറ് ഇന്നിംഗ്സുകളില്‍ നിന്നായി 29.33 ശരാശരിയില്‍ ആകെ 176 റണ്‍സാണ് റൂട്ട് നേടിയിരിക്കുന്നത്. മൂന്നു മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കാന്‍ പോന്ന ഒരിന്നിംഗ് കാഴ്ച്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചതുമില്ല.
എന്നാല്‍ പീറ്റേഴ്ണന്റെ പരിഹാസത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. ടീം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട പരാജയത്തിന്റെ ഉത്തരവാദിത്വം ക്യാപ്റ്റന്റെ തലയില്‍ കെട്ടിവെക്കുന്നത് ശരിയല്ലെന്നാണ് പീറ്റേഴ്സണിന്റെ ട്വീറ്റിന് ലഭിച്ച പ്രതികരണങ്ങള്‍ പറയുന്നത്.
എന്തൊക്കെയാണേലും ഇംഗ്ലണ്ട് പരാജയത്തിന്റെ പടുക്കുഴിയിലെത്തി നില്ക്കുന്ന സാഹചര്യത്തില്‍ പീറ്റേഴ്ണിന്റെ ഈ പരിഹാസം ക്രിക്കറ്റ് ലോകത്ത് വന്വിവാദമാകുമെന്നുറപ്പാണ്. തുടര്‍ന്നുള്ള മത്സരങ്ങളിലും ഈ ഫോം തുടരുകയാണെങ്കില്‍ ഇംഗ്ലണ്ട് ടീമില്‍ വന്‍ അഴിച്ചുപണിയുണ്ടാവാനും സാധ്യതയുണ്ട്.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.