ധോണിയല്ലാതെ മറ്റു കീപ്പര്‍മാരെ പരിഗണിക്കും പക്ഷേ ലോകകപ്പിനു ശേഷം മാത്രം
ഇന്ത്യയുടെ അടുത്ത ലോകകപ്പ് മത്സരങ്ങള്‍ അവസാനിക്കുന്നത് വരെ ഒന്നാം നമ്ബര്‍ കീപ്പറായി എംഎസ് ധോണിയെത്തന്നെ പരിഗണിക്കുമെന്ന് അറിയിച്ച്‌ മുഖ്യ സെലക്ടര്‍ എംഎസ്‍കെ പ്രസാദ്. ധോണിയുടെ അതിവേഗത്തില്‍ സ്കോര്‍ ചെയ്യുവാനുള്ള കഴിവ് ക്ഷയിച്ചുവെന്നും മറ്റു താരങ്ങളെ പരിഗണിക്കണമെന്ന് മുറവിളി ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി പ്രസാദ് രംഗത്തെത്തിയത്. ഏകദിനങ്ങളില്‍ പലപ്പോഴും രക്ഷകനായി ധോണി അവതരിച്ചിട്ടുണ്ടെങ്കിലും ടി20 മത്സരങ്ങളില്‍ താരം പഴയ പ്രതാപത്തിലിലെന്നാണ് വിമര്‍ശകരുടെ വാദം. ഈ സാഹചര്യങ്ങളിലും മറ്റു യുവ കീപ്പര്‍മാര്‍ക്ക് അവസരം നല്‍കാത്തതെന്തെന്ന ചോദ്യങ്ങള്‍ക്കാണ് ഇന്ന് ഉത്തരവുമായി എംഎസ്‍കെ പ്രസാദ് എത്തിയത്.

ഇന്ത്യ എ ടൂറുകള്‍ നിരവധി യുവ കീപ്പര്‍മാര്‍ക്ക് ഇന്ത്യ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരുന്നുണ്ടെന്നും ലോകകപ്പ് വരെ ധോണിയല്ലാതെ വേറൊരാളെ ആലോചിക്കേണ്ടതില്ലെന്നുമാണ് സെലക്ടര്‍മാരുടെ തീരുമാനമെന്നും പ്രസാദ് വ്യക്തമാക്കി. അവരൊന്നും തന്നെ ധോണിയ്ക്കൊപ്പം നില്‍ക്കുവാനോ പകരക്കാരനായി ടീമില്‍ എത്തേണ്ടവരോ ആയി ഇപ്പോള്‍ സെലക്ടര്‍മാര്‍ക്ക് തോന്നിയിട്ടില്ലെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.

ഏകദിനങ്ങളില്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി പലപ്പോഴും ടീമിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച ഇന്നിംഗ്സുകള്‍ ധോണി കാഴ്ചവെച്ചിട്ടുണ്ട്. പലപ്പോഴും ടീം തകര്‍ന്നടിഞ്ഞപ്പോളും മാനം കാത്തത് ധോണിയായിരുന്നു. ഇന്ത്യയുടെ നിലവിലുള്ള ഒന്നാം നമ്ബര്‍ കീപ്പര്‍ താന്‍ തന്നെയാണെന്ന് തെളിയിച്ച്‌ ധോണി ഇപ്പോഴും വിക്കറ്റിനു പിന്നില്‍ മിന്നല്‍പ്പിണരായി നിലകൊള്ളുകയാണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.