എറിഞ്ഞിട്ട് തന്‍വീര്‍, കൊടുങ്കാറ്റായി മോര്‍ഗന്‍ :പ്രഥമ ടി10 ലീഗില്‍ കേരള കിംഗ്‌സ് ഫൈനലില്‍.

പ്രഥമ ടി10 ലീഗില്‍ കേരള കിംഗ്‌സ് ഫൈനലില്‍. ക്യാപ്റ്റന്‍ വീരേന്ദ്ര സെവാഗ് കരയ്ക്കിരുന്ന് കളി കണ്ട മത്സരത്തില്‍ മറാത്ത അറേബ്യന്‍സിനെയാണ് കേരള ടീം തോല്പിച്ചത്. 5 വിക്കറ്റിനായിരുന്നു ഇയാന്‍ മോര്‍ഗന്‍ നയിച്ച ടീം ജയിച്ചുകയറിയത്. ലീഗ് റൗണ്ടില്‍ കളിച്ച മൂന്നു മത്സരങ്ങളും ആധികാരികമായി ജയിച്ച കിംഗ്‌സ് സെമിയിലും പതിവ് തെറ്റിച്ചില്ല. സ്‌കോര്‍: മറാത്ത 97-9, കേരള കിംഗ്‌സ് 98-5. ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ (53) തകര്‍പ്പന്‍ ബാറ്റിംഗും പേസര്‍ സൊഹൈല്‍ തന്‍വീറിന്റെ ബൗളിംഗുമാണ് കിംഗ്‌സിന്  വിജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത മറാത്ത അറേബ്യന്‍സിന് തുടക്കം മുതലേ കഷ്ടകാലമായിരുന്നു. ആദ്യ ഓവറില്‍ തന്നെ അലക്‌സ് ഹെയ്ല്‍സ് സംപൂജ്യനായി പുറത്ത്. സൊഹൈല്‍ തന്‍വീറിന്റെ ഇന്നിംഗ്‌സിലെ രണ്ടാംപന്തില്‍ ക്ലീന്‍ബൗള്‍ഡാകുകയായിരുന്നു ഇംഗ്ലീഷ് താരം. റിലീ റോസൊയെ തിരിച്ചയച്ച് ആദ്യ ഓവറില്‍ തന്നെ തന്‍വീര്‍ ഇരട്ട പ്രഹരമാണ് മറാത്തയ്ക്ക് നല്കിയത്.

തുടക്കത്തിലേയുള്ള പതനത്തില്‍ നിന്ന് കരകയറാന്‍ മറാത്തയ്ക്കായില്ല പിന്നീട്. അടിക്കടി വിക്കറ്റ് വീണതോടെ ഒരുഘട്ടത്തില്‍ ആറിന് 31 റണ്‍സെന്ന നിലയിലായി അവര്‍. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡ്വെയ്ന്‍ ബ്രാവോയും (19 പന്തില്‍ 27) ഇമദ് വസീമും (എട്ടുപന്തില്‍ 18) 45 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയതോടെ ഭേദപ്പെട്ട സ്‌കോറിലെത്താന്‍ മറാത്തയ്ക്കായി. 12 റണ്‍സ് വഴങ്ങി തന്‍വീര്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലിയാം പ്ലങ്കറ്റും റിയാദ് എമിറിറ്റും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

അത്രയൊന്നും വലുതല്ലാത്ത ലക്ഷ്യത്തിലേക്ക് തകര്‍ത്തടിച്ചാണ് കേരള കിംഗ്‌സ് തുടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാംപന്തില്‍ ചട്‌വിക് വാള്‍ട്ടന്‍ പുറത്താകുമുമ്പ് നേടിയത് 16 റണ്‍സ്. തൊട്ടുപിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും വാള്‍ട്ടന്റെ പാതയിലൂടെ മുന്നേറി. അതോടെ റണ്ണൊഴുകി. ആദ്യ കളികളിലെ ഹീറോ പോള്‍ സ്റ്റിര്‍ലിംഗിനെ കാഴ്ച്ചക്കാരനാക്കിയായിരുന്നു മോര്‍ഗന്റെ വെടിക്കെട്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.