ധവാന് സെഞ്ചുറി; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ തകർപ്പൻ ജയം


വിശാഖപട്ടണം ∙ പരമ്പര വിജയികളെ നിശ്ചയിക്കുന്ന മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തകർപ്പൻ ജയം. ശിഖർ ധവാന്റെ സെ‍ഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിന്റെ സവിശേഷത. ശ്രേയസ് അയ്യർ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടി.
കഴിഞ്ഞ മത്സരത്തിലെ ഹീറോ രോഹിത് ശർമയെ ഇന്ത്യക്ക് തുടക്കത്തിലെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് എത്തിയ ശ്രേയസ്സ് അയ്യർ തന്റെ ആദ്യ മത്സരത്തിലെ ഫോം വിശാഖപട്ടണത്തും തുടർന്നു. മികച്ച രീതിയിൽ ബാറ്റ് വീശിയ ശ്രേയസ്സ് 46 പന്തിൽ അർധ സെഞ്ച്വറി തികച്ചു. 63 പന്തിൽ ഒരു സിക്‌സും 8 ഫോറുമുൾപ്പെടെ 65 റൺസെടുത്ത ശ്രേയസ്സിനെ തിസാര പെരേരയുടെ പന്തിൽ ലക്മൽ പിടിച്ചു പുറത്താക്കുകയായിരുന്നു
അതേസമയം മറുവശത്ത് ശിഖര്‍ ധവാന്‍ തകര്‍ത്തടിച്ച് മുന്നേറുകയായിരുന്നു. 85 പന്തില്‍ 13 ഫോറും 2 സിക്‌സുമടക്കമാണ് ധവാന്‍ സെഞ്ച്വറി തികച്ചത്. തൊട്ടുപിന്നാലെ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തു. 100 റണ്‍സുമായി ധവാനും ദിനേശ് കാര്‍ത്തിക് 26 റണ്‍സുമായും പുറത്താകാതെ നിന്നു.

ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ലങ്ക 44.5 ഓവറിൽ 215 റൺസിന് ഓൾ ഔട്ടായി. 95 റൺസെടുത്ത ഉപുൽ തരഗയാണ് ലങ്കയുടെ ടോപ് സ്‌കോറർ. മികച്ച രീതിയിൽ തുടർന്നെങ്കിലും ലങ്കയുടെ മധ്യനിര തകർന്നുവീഴുകയായിരുന്നു. സ്പിന്നർമാരാണ് ലങ്കയെ തകർത്തത്. ശ്രീലങ്കയുടെ പത്ത് വിക്കറ്റുകളിൽ ആറും സ്പിന്നർമാർ കറക്കി വീഴ്ത്തിയതാണ്.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.