മൂന്നാം ട്വന്റി20: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 136 റൺസ് വിജയലക്ഷ്യം.
ലങ്കയ്ക്കെതിരായ മൂന്നാം ടി-ട്വന്റിയില്‍ ഇന്ത്യക്ക് 136 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലങ്ക 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. ലങ്കയുടെ ഗുണരത്ന 36, ഷനക 29*, സമരവിക്രമ 21 റണ്‍സ് വീതം നേടി. ഇന്ത്യയ്ക്ക് വേണ്ടി ഉനാഡ്കട്ട് 2, ഹര്‍ദിക് പാണ്ഡ്യ 2, വാഷിംഗ്ടണ്‍ സുന്ദര്‍ 1, മുഹമ്മദ് സിറാജ് 1, കുല്‍ദീപ് യാദവ് 1 വിക്കറ്റ് വീതവും വീഴ്ത്തി.

ടീം സ്‌കോര്‍ എട്ടു റണ്‍സിലെത്തി നില്‍ക്കെ ഡിക്ക്‌വെല്ലയാണ് ആദ്യം പുറത്തായത്. ആറു പന്തില്‍ ഒരു റണ്ണെടുത്ത ഡിക്ക്‌വെല്ലയെ ഉനദ്ഘട്ട് പുറത്താക്കുകയായിരുന്നു. പിന്നാലെ കുസാല്‍ പെരേരയും പുറത്തായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച വാഷ്ങ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. നാല് പന്തില്‍ നാല് റണ്‍സടിച്ച പെരേരയെ വാഷിങ്ടണ്‍ തന്നെ പിടിച്ചുപുറത്താക്കുകയായിരുന്നു
ആദ്യ രണ്ട് ടിട്വന്റിയിലും വിജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ഏകദിന, ടെസ്റ്റ് പരമ്പരകളും ഇന്ത്യ നേടിയിരുന്നു. നാണക്കേടില്‍ നിന്ന് അല്‍പം ആശ്വാസം ലഭിക്കാന്‍ ശ്രീലങ്കയക്ക് ഇന്നത്തെ മത്സരത്തില്‍ വിജയിച്ചേ മതിയാകൂ.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.