ട്വന്റി20യിലും ലങ്കാദഹനം: ലങ്കയെ 88 റണ്‍സിന് തോല്‍പ്പിച്ച് ടിട്വന്റി പരമ്പര


ഇന്‍ഡോര്‍:  ഇന്ത്യയുടെ ബാറ്റിങ് വിസ്‌ഫോടനത്തിന് ശ്രീലങ്കയ്ക്ക് മറുപടിയില്ലാതായതോടെ ഇന്‍ഡോറില്‍ ഇന്ത്യക്ക് 88 റണ്‍സിന്റെ ആധികാരിക വിജയം. 261 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 17.2 ഓവറില്‍ 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. പരിക്കേറ്റ എയ്ഞ്ചലോ മാത്യൂസ് ബാറ്റിങ്ങിന് ഇറങ്ങാത്തതിനാല്‍ ലങ്കയുടെ ഒമ്പത് വിക്കറ്റില്‍ തന്നെ മത്സരം അവസാനിച്ചു.
ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടിട്വന്റി പരമ്പരയും ഇന്ത്യ സ്വന്തമാക്കി. നേരത്തെ ടെസ്റ്റ്, ഏകദിന പരമ്പരയിലും ഇന്ത്യ വിജയിച്ചിരുന്നു. ഞായറാഴ്ച്ചയാണ് ലങ്കക്കെതിരായ മൂന്നാം ടിട്വന്റി.
ട്വന്റി20 രാജ്യാന്തര മൽസരങ്ങളിലെ ഏറ്റവും കൂടുതല്‍ സിക്സറെന്ന റെക്കോര്‍ഡ് ഇന്ത്യയും പിടിച്ചെടുത്തു. വെസ്റ്റ് ഇൻഡീസ് 2016ൽ എടുത്ത 21 സിക്സ് എന്ന റെക്കോർഡിനൊപ്പമാണ് ഇന്ത്യയെത്തിയത്. രോഹിത് പത്തും രാഹുല്‍ എട്ടും സിക്സുകൾ പറത്തി. ധോണി രണ്ടും പാണ്ഡ്യ ഒരു തവണയും സിക്സടിച്ചു. മൽസരത്തിൽ ഫോറുകളും ഇഷ്ടം പോലെ പറന്നു– 21.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.