നടക്കുക ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ താരലേലം...
പതിനൊന്നാം പതിപ്പ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായുള്ള കളിക്കാരുടെ താരലേലം ജനുവരി 27, 28 തിയതികളില്‍ നടക്കും. ബംഗളൂരുവിലാണ് ഇത്തവണത്തെ ലേലം. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തിനാകും ബംഗളൂര്‍ സാക്ഷ്യം വഹിക്കുക. താരങ്ങള്‍ക്കായി പരമാവധി ചെലവിടാവുന്ന തുകയിലും ഇത്തവണ വന്‍ വര്‍ധനവുണ്ട്. 80 കോടി രൂപ ഓരോ ടീമിനും മുടക്കാം. നേരത്തെ ഇത് 66 കോടി രൂപയായിരുന്നു.

വിലക്കിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇല്ലാതിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും വിലക്ക് മാറി അടുത്ത വര്‍ഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തും. അത് പോലെ തന്നെയുള്ള മറ്റൊരു മാറ്റം അതിന്റെ സംപ്രേക്ഷണത്തിലാണ്. അടുത്ത വര്‍ഷം മുതല്‍ ഐപിഎല്‍ സംപ്രേക്ഷണത്തിനുള്ള അവകാശം സ്വന്തമാക്കിയിരിക്കുന്നത് സ്റ്റാര്‍ ഗ്രൂപ്പാണ്. ഐപിഎല്‍ ചരിത്രത്തിന്റെ ആദ്യ 10 വര്‍ഷവും കളികള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്ന സോണിയെ മറികടന്നാണ് സ്റ്റാര്‍ ഗ്രൂപ്പ് ഇത്തവണ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

ഓരോ ടീമിനും മൂന്ന് ഇന്ത്യന്‍ താരങ്ങളെയും രണ്ട് വിദേശ താരങ്ങളെയും ടീമില്‍ നിലനിര്‍ത്താം. 80 കോടി രൂപ വരുന്നത് നിലനിര്‍ത്തുന്ന താരങ്ങള്‍ക്ക് കൂടിയുള്ളതാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ലേലം തത്സമയ സംപ്രേക്ഷണം നടത്തും.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.