നാണക്കേടിന്റെ റെക്കോര്‍ഡില്‍ കുക്ക് സച്ചിനൊപ്പം
പെര്‍ത്തില്‍ നടന്ന മൂന്നാം ആഷസ് ടെസ്റ്റ് പരാജയപ്പെട്ടതോടെ ഇംഗ്ലണ്ട് താരം അലസ്റ്റയര്‍ കുക്കിനെത്തേടി നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡ്. ഒരു വിദേശരാജ്യത്ത് ഏറ്റവും അധികം ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെടുകയെന്ന റെക്കോര്‍ഡില്‍ സാക്ഷാല്‍ സച്ചിനൊപ്പം എത്തിയിരിക്കുകയാണ് കുക്ക്.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ കളിച്ച 18 മത്സരങ്ങളില്‍ 14 എണ്ണത്തിലും കുക്ക് പരാജയത്തിന്റെ നാണക്കേട് ഏറ്റുവാങ്ങി. ഇതേ റെക്കോര്‍ഡില്‍ ഇരുവര്‍ക്കുമൊപ്പമുള്ള മറ്റൊരു താരം 1908 മുതല്‍ 1930 വരെ ഇംഗ്ലണ്ടിന് വേണ്ടി കളിച്ച ജാക്ക് ഹോബ്‌സ് ആണ്. സച്ചിന്‍ ഓസ്‌ട്രേലിയയില്‍ ഇരുപതും ജാക്ക് ഹോബ്‌സ് ഇരുപത്തിനാലും മത്സരങ്ങളാണ് കളിച്ചത്. ഇതില്‍ 14 വീതം മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു.

ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ആഷസ് പരമ്പരയുടെ മൂന്നാം മല്‍സരത്തില്‍ ഇന്നിംഗ്‌സിനും 41 റണ്‍സിനുമാണ് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത്. ഇതോടെ പരമ്പര 3 – 0 ഓസ്‌ട്രേലിയ സ്വന്തമാക്കുകയും ചെയ്തു. ഇനിയുള്ള മത്സരങ്ങളിലും ഇംഗ്ലണ്ട് ഈ ഫോം തുടരുകയാണെങ്കില്‍ നാണക്കേടിന്റെ ഈ റിക്കാര്‍ഡ് കുക്കിന്റേത് മാത്രമായി മാറും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.