പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; മൂന്നാം ഏകദിനം ഇന്ന്
വിശാഖപട്ടണം∙ ഗംഭീരമായ താരനിരയുടെയും ഉജ്വലമായ കളിറെക്കോർഡുകളുടെയും കരുത്തിൽ ഇന്ത്യ ഇന്നു ശ്രീലങ്കയ്ക്കെതിരായ അവസാന ഏകദിനത്തിനിറങ്ങുന്നു. ഇരുടീമുകളും ഓരോ മൽസരം ജയിച്ചതോടെ ‘ഫൈനലായി’ മാറിയ മൽസരത്തിൽ കടലാസിലും കണക്കിലും ഇന്ത്യയാണു മുന്നിൽ. 2015 ഒക്ടോബറിനുശേഷം സ്വന്തം നാട്ടിൽ ഒരു പരമ്പര തോറ്റിട്ടില്ല. വിശാഖപട്ടണത്ത് ഇതുവരെ എട്ടു മൽസരം കളിച്ച ഇന്ത്യ തോൽവി വഴങ്ങിയത് ഒരുതവണ മാത്രമാണ്
. പക്ഷേ കടലാസിലെ കളിയിൽ കാര്യമില്ലെന്നു തെളിയിക്കുന്നതാണല്ലോ ധരംശാലയിലെ ഇന്ത്യയുടെ പതനം! ഇന്ത്യൻ ബാറ്റ്സ്മാൻമാരും ലങ്കൻ പേസർമാരും തമ്മിലുള്ള പോരാട്ടം ഉച്ചകഴിഞ്ഞ് 1.30ന് ആരംഭിക്കും. സ്റ്റാർ സ്പോർട്സിൽ തൽസമയം.
ബാറ്റിങ്ങിൽ മുന്നേറ്റനിര താളം കണ്ടെത്തിയതോടെ ഇന്ത്യയുടെ ആശങ്ക ഒഴിഞ്ഞു. ഒന്നാം ഏകദിനത്തിൽ ആഞ്ഞടിച്ച ലങ്കൻ പേസർമാരെ മൊഹാലിയിൽ അടിച്ചുപരത്തിയ രോഹിത് ശർമ അവരുടെ ആത്മവിശ്വാസത്തിന്റെ കാറ്റഴിച്ചുവിട്ടാണു മടങ്ങിയത്. വിരാട് കോഹ്ലിയുടെ അഭാവം നികത്താനെത്തിയ ശ്രേയസ്സ് അയ്യരും 70 പന്തില്‍ 88 റൺസോടെ മൊഹാലിയിൽ പ്രതീക്ഷ കാത്തു. ബാറ്റിങ്ങിൽ നാലാംസ്ഥാനത്തിനായി ദിനേശ് കാർത്തിക്, അജിങ്ക്യ രഹാനെ എന്നിവർ തമ്മിലാണു മൽസരം.
ബാറ്റ്സ്മാൻമാരെ തുണയ്ക്കുന്ന വിശാഖപട്ടണത്തെ പിച്ചിൽ റണ്ണൊഴുക്കു തടയാൻ ഇന്ത്യ യുസ്വേന്ദ്ര ചഹാലിനെ കൂടുതലായി ആശ്രയിച്ചേക്കും. നാളിതുവരെ ആശങ്കയായിരുന്ന എയ്ഞ്ചലോ മാത്യൂസ് എന്ന വെറ്ററൻ താരമാണ് ഇപ്പോൾ ലങ്കയുടെ ഏക ആശ്വാസം. ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ മൊഹാലി ഏകദിനത്തിലും സെഞ്ചുറി നേടിയ മാത്യൂസ് ഫോമിലേക്കു മടങ്ങിയെത്തി. എന്നാൽ മാത്യൂസിനു പിന്തുണ നൽകാൻ മധ്യനിരയിൽ ആളില്ലാത്തതാണു തലവേദന. രണ്ടാം ഏകദിനത്തിൽ 106 റൺസ് വഴങ്ങിയ പേസ് ബോളർ നുവാൻ പ്രദീപിനെ ലങ്ക ഇന്നു പുറത്തിരുത്തിയേക്കും.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.