ലങ്കയെ കറക്കി വീഴ്ത്തി സ്പിന്നർമാർ; ഇന്ത്യക്ക് വിജയലക്ഷ്യം 216 റൺസ്വിശാഖപട്ടണം∙ ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മികച്ച തുടക്കം മുതലാക്കാതെ പോയ ലങ്കയ്ക്കു ബാറ്റിങ് തകർച്ച. നിർണായകമായ മൂന്നാം മൽസരത്തിൽ ഇന്ത്യക്കു 216 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 44.5 ഓവറിൽ 215 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്കു വേണ്ടി യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റും വീഴ്ത്തി.

രണ്ടിനു 136 എന്ന ശക്തമായ നിലയിൽനിന്നാണ് ലങ്കൻ ബാറ്റിങ് തകർന്നത്. 95 റൺസെടുത്ത ഉപുൽ തരംഗയെ കുൽദീപ് യാദവിന്റെ പന്തിൽ ധോണി സ്റ്റംപ് ചെയ്തു പുറത്താക്കി. 82 പന്തിൽ 12 ഫോറുകളും മൂന്നു സിക്സറും ഉൾപ്പെടുന്നതായിരുന്നു തരംഗയുടെ ഇന്നിങ്സ്.

ഒൻപതാം ഓവറിൽ ഉപുൽ തരംഗ, ഹർദിക് പാണ്ഡ്യയുടെ അഞ്ച് പന്തുകളും ബൗണ്ടറി കടത്തിയിരുന്നു. സമരവിക്രമ 57 പന്തിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 42 റൺസെടുത്തു പുറത്തായി.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments:

Post a Comment

Advertisement

Powered by Blogger.