ധരംശാലക്ക് മൊഹാലിയുടെ മറുപടി; രോഹിതിന്റെ ഡബിൾ ചിറകിൽ ഇന്ത്യക്ക് കൂറ്റൻ ജയംമൊഹാലി:  ധര്‍മ്മശാലയില്‍ കിട്ടിയതിന് പലിശയടക്കം മൊഹാലിയില്‍ ഇന്ത്യ തിരിച്ചുനല്‍കി. രോഹിത് ശര്‍മ്മയുടെ കണ്ണഞ്ചിപ്പിക്കും ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ ലങ്കയെ 141 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. 393 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
സെഞ്ചുറിയടിച്ച എയ്ഞ്ചലോ മാത്യൂസ് ലങ്കയെ കര കയറ്റാന്‍ നോക്കിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. 111 റണ്‍സുമായി മാത്യൂസ് പുറത്താകാതെ നിന്നു.
നേരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്താകാതെ നേടിയ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയുടെയും 208(153) യുവതാരം ശ്രേയാസ് അയ്യര്‍ 88(70), ശിഖര്‍ ധവാന്‍ 68(67) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറിയുടെയും കരുത്തില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് അടിച്ചെടുത്തത്. 151 പന്തില്‍ നിന്നാണ് രോഹിത് ശര്‍മ്മ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 12 സിക്സറുകളും 13 ഫോറുകളും ആ ബാറ്റില്‍ നിന്നും പിറന്നു. ഇത് കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറിയാണ് രോഹിത് ശര്‍മ്മയുടേത്.

ഇതോടെ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി (1-1). മൂന്നാം ഏകദിനം ഞായറാഴ്ച്ച വിശാഖപട്ടണത്താണ്‌


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.