29 റൺസിനിടെ ഏഴാം വിക്കറ്റും നഷ്ടം; ധരംശാലയിൽ ‘ചരിത്രമെഴുതി’ ടീം ഇന്ത്യഇന്ത്യയ്ക്ക് ഏഴാം വിക്കറ്റും നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ ഭുവനേശ്വർ കുമാറാണ് ഏഴാമനായി പുറത്തായത്. അഞ്ചു പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ സുരംഗ ലക്മലാണ് ഭുവനേശ്വറിനെ പുറത്താക്കിയത്. 20-ഓവറിൽ ഏഴിന് 29 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ധോണിയും (18പന്തിൽ രണ്ട്) കുൽദീപ് യാദവും (0) ക്രീസിൽ. ഏഴു വിക്കറ്റ് നഷ്ടപ്പെടുമ്പോൾ ഏകദിന ചരിത്രത്തിൽ ഇന്ത്യ കുറിക്കുന്ന ഏറ്റവും ചെറിയ സ്കോറാണിത്.

റൺസൊന്നും എടുക്കുന്നതിന് മുമ്പേ ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. പിന്നെ വരിവരിയായി ഓരോ ബാറ്റ്‌സ്മാൻമാരും കൂടാരം കയറുകയായിരുന്നു. ഒരു ബാറ്റ്‌സ്മാൻ മാത്രമാണ് ഇന്ത്യക്കായി ഇതുവരെ ഇരട്ട അക്കം കണ്ടത്. 10 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakalNo comments

Powered by Blogger.