ഇന്‍ഡോറില്‍ താണ്ഡവമാടി രോഹിത്ത്; 35 പന്തില്‍ സെഞ്ച്വറി ഇന്ത്യക്ക് കൂറ്റൻ സ്കോർട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട്. 42 പന്തിൽ 118 റൺസുമായി രോഹിത് ഇൻഡോറിൽ ലങ്കൻ ബൗളർമാരെ കണക്കിന് ശിക്ഷിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ടോസ് നേടിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ച അവസരമോർത്ത് ലങ്കൻ നായകൻ ഇപ്പോൾ പരിതപിക്കുന്നുണ്ടാകും. ട്വന്റി2ഏഴ് ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ശ്രീലങ്കയ്ക്ക് ഇന്ത്യന്‍ ബാറ്റിങ്ങിനെ തടയിടാനായില്ല. നാല് ഓവറില്‍ 61 റണ്‍സ് വഴങ്ങിയ ഫെര്‍ണാണ്ടോയാണ് ഏറ്റവും കൂടുതല്‍ തല്ല് വാങ്ങിയത്. 20/20ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ. 260 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. വെസ്റ്റിൻഡീസിനെതിരെ നേടിയ 244 റൺസിന്റെ റെക്കോർഡ് ഇന്ത്യ തിരുത്തിയെഴുതി. ശ്രീലങ്കയ്ക്ക് 261 റൺസ് വിജയലക്ഷ്യം. ട്വന്റി 20യിലെ രണ്ടാമത്തെ വലിയ വിജയലക്ഷ്യമാണിത്. 49 പന്തില്‍ അഞ്ചു ഫോറും അട്ടു സിക്‌സുമടക്കം 89 റണ്‍സാണ് ലോകേഷ് നേടിയത്. മൂന്നു പന്തു നേരിട്ട് പത്ത് റണ്‍സടിച്ച് ഹാര്‍ദിക് പാണ്ഡ്യയും പുറത്തായതോടെ അവസാന ഓവറുകളില്‍ ഇന്ത്യയുടെ സ്‌കോറിങ് കുറഞ്ഞു. ശ്രേയസ് അയ്യര്‍ അക്കൗണ്ട് തുറക്കുംമുമ്പ് ക്രീസ് വിട്ടപ്പോള്‍ ധോനി 28 റണ്‍സിനും പുറത്തായി. ഒരു റണ്ണുമായി മനീഷ് പാണ്ഡയും അഞ്ചു റണ്‍സെടുത്ത് ദിനേശ് കാര്‍ത്തിക്കും പുറത്താകാതെ നിന്നു

ഈ മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യക്ക് ടിട്വന്റി പരമ്പരയും സ്വന്തമാക്കാം. നേരത്തെ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ നേടിയിരുന്നു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.