ഓട്ടോകളിലും സ്വകാര്യ വാഹനങ്ങളിലും ഘടിപ്പിച്ച സ്റ്റീല്‍ പൈപ്പുകൊണ്ട് നിര്‍മിച്ച ക്രാഷ് ഗാര്‍ഡ്, അധികമായി പിടിപ്പിച്ചിരിക്കുന്ന ഹോണ്‍, ലൈറ്റ് മുതലായവ 31നകം നീക്കണമെന്ന് കണ്ണൂര്‍ ആര്‍ടിഒ അറിയിച്ചു.


കണ്ണൂ‌ർ: ഓട്ടോകളിലും സ്വകാര്യ വാഹനങ്ങളിലും ഘടിപ്പിച്ച സ്റ്റീല്‍ പൈപ്പുകൊണ്ട് നിര്‍മിച്ച ക്രാഷ് ഗാര്‍ഡ്, അധികമായി പിടിപ്പിച്ചിരിക്കുന്ന ഹോണ്‍, ലൈറ്റ് മുതലായവ 31നകം നീക്കണമെന്ന് കണ്ണൂര്‍ ആര്‍ടിഒ അറിയിച്ചു. 31നുശേഷം ഇവ ഘടിപ്പിച്ചു സര്‍വീസ് നടത്തുന്ന വാഹനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്യുമെന്നും അറിയിച്ചു. കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും അപകടം ഉണ്ടാവുന്ന രീതിയില്‍ സ്റ്റീല്‍ പൈപ്പ് ഉപയോഗിച്ച് നിര്‍മിച്ച ക്രാഷ് ഗാര്‍ഡുകള്‍ പിടിപ്പിച്ച 20 ഓട്ടോകള്‍ക്കും 10 സ്വകാര്യ വാഹനങ്ങള്‍ക്കും എതിരെ ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ നടപടി സ്വീകരിച്ചു. വാഹന പരിശോധനയില്‍ 110 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. 70,000 രൂപ പിഴ ഈടാക്കി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ച 15 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നല്‍കി. ലൈസന്‍സില്ലാത്ത 20 പേര്‍ക്കെതിരെയും ഇന്‍ഷുറന്‍സില്ലാത്ത 10 പേര്‍ക്കെതിരെയും ഹെല്‍മെറ്റില്ലാത്ത 10 പേര്‍ക്കെതിരെയും നികുതി അടയ്ക്കാത്ത അഞ്ച് വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.