അഴീക്കോട് ചാല്‍ ബീച്ച് കാര്‍ണിവല്‍ തുടങ്ങി

കണ്ണൂര്‍: അഴീക്കോട് ചാല്‍ ബീച്ച് കാര്‍ണിവലിന് തുടക്കമായി. ജനുവരി ഒന്നുവരെ 6.30നാണ് കാര്‍ണിവല്‍ നടക്കുന്നത്. കാര്‍ണിവലിന്റെ ഭാഗമായി മാപ്പിളപ്പാട്ട്, മിമിക്‌സ് ഷോ, സംഗീതരാവ്, നാടന്‍പാട്ട്, ഇശല്‍രാവ് തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കുട്ടികള്‍ക്കായുള്ള ഗെയിംഷോ, ഫുഡ്‌ഫെസ്റ്റ്, ഡി.ജെ. നൈറ്റ്, സ്റ്റാള്‍സ് എന്നിവയും സംഘടിപ്പിക്കും. 30 രൂപയാണ് പ്രവേശനപാസ്. പത്രസമ്മേളനത്തില്‍ സി.വി.റിനാസ്, എ.സുഭാഷ്, ആര്‍.സനീഷ് കുമാര്‍, ഇ.ശിവദാസന്‍, അജിത്ത് പങ്കന്‍ എന്നിവര്‍ പങ്കെടുത്തു.

AQUA BLUE വാട്ടർ പ്യൂരിഫയർ സ്റ്റാളിൽ സൗജന്യ ജലപരിശോധന ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 9847788666, 9562077888


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.