രാജസ്ഥാനില്‍ രാജ്യത്തെ നടുക്കി ക്രൂര കൊലപാതകം. ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചു എന്നാരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചു കൊന്നു.

തീവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് അക്രമികള്‍. കൊല്ലപ്പെട്ടത് മുഹമ്മദ് ബട്ട ശെയ്ഖ് എന്ന യുവാവാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  യുവാവിന്റെ മൃതദേഹം പകുതി കരിഞ്ഞ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിനരികില്‍ നിന്ന് മര്‍ദ്ദിക്കാനുപയോഗിച്ചതെന്ന് കരുതുന്ന കാര്‍ഷികോപകരണങ്ങളും യുവാവിന്റെ ബൈക്കും ചെരുപ്പുകളും കണ്ടെത്തിയിട്ടുണ്ട്.

ലവ് ജിഹാദ്’ നടത്തുന്ന എല്ലാവർക്കും ഇതായിരിക്കും ഗതിയെന്ന്, കത്തിക്കൊണ്ടിരിക്കുന്ന ശരീരത്തിനു തൊട്ടടുത്തുനിന്ന് ശംഭുലാൽ ഭീഷണി മുഴക്കുന്നത് വിഡിയോയിൽ കാണാം. സംഭവത്തിൽ രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ നടുക്കം രേഖപ്പെടുത്തി. പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചതായി മന്ത്രി അറിയിച്ചു.


മണ്ണെണ്ണ ഉപയോഗിച്ചാണ് തീ കൊളുത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.യുവാവിനെ മർദിച്ചു കത്തിക്കുന്നത് വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ശംഭുലാൽ എന്നയാളെ അറസ്റ്റു ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന എട്ടു പേരെയും ഒരു യുവതിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  . മാസങ്ങള്‍ക്ക് മുന്‍പ് പെക്ളൂ  ഖാന്‍ എന്ന കന്നു  കാലി കര്‍ഷകനെ പരസ്യമായി തല്ലി കൊന്നു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രച്ചരിപ്പിച്ചിട്ടും തെളിവില്ല എന്ന് പറഞ്ഞു. കേസ് ഒഴിവാക്കുകയും RSS  പ്രവര്‍ത്തകരെ  വെറുതെ വിടുകയും ചെയ്തിരുന്നു..

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.