കണ്ണൂർ: പാനൂർ -ചെണ്ടയാട് നിന്ന് ഉഗ്രസ്ഥോടകശേഷിയുള്ള ബോംബുകൾ കണ്ടെടുത്തു

പാനൂർ: ചെണ്ടയാട് നിന്ന് ഉഗ്രസ്ഥോടകശേഷിയുള്ള ഏഴ് നാടൻ ബോംബുകൾ കണ്ടെടുത്തു.കിഴക്കു വയലിൽ പവിത്രന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നാണ് ഏഴ്നാടൻ ബോംബുകൾ കണ്ടെടുത്തത്. ബോംബുണ്ടെന്ന വിവരം ലഭിച്ച നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ബോംബുകൾ ഉഗ്രസ്ഥോടകശേഷിയുള്ളതും ഈയിടെ നിർമ്മിക്കപ്പെട്ടതുമാണെന്ന് പോലീസ് പറഞ്ഞു. ബോംബുകൾ പാനൂർ പോലീസ് സ്റ്റേഷനിലെത്തിച്ച് നിർവ്വീര്യമാക്കി.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.