അഴീക്കലില്‍ യാത്രാ ബോട്ട് അപകടത്തിൽ പെട്ടു. യാത്രക്കാരെ രക്ഷപ്പെടുത്തി

കണ്ണൂര്‍: അഴീക്കലില്‍ യാത്രാ ബോട്ട് അപകടത്തിൽ പെട്ടു . യാത്രക്കാരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. 45 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ബോട്ട് അപകടത്തിൽ പെടുകയായിരുന്നു.. ബോട്ട്  കണ്ട മത്സ്യത്തൊഴിലാളികള്‍ ബോട്ടുകളിലെത്തി യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു. അപകടം നടന്നിട്ടും കോസ്റ്റല്‍ പൊലീസ് സ്ഥലത്ത് എത്തിയില്ലെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ പ്രതിഷേധിച്ചത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.

No comments

Powered by Blogger.