കണ്ണൂരിൽ രണ്ട് സി പി ഐ എം പ്രവർത്തകർക്ക് വെട്ടേറ്റതിന് പിന്നാലെ ബിജെപി സംഘം ഇന്ന് ഗവർണറെ കാണും

കണ്ണൂരില് രാഷ്ട്രീയ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തില് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു ബിജെപി സംഘം ഇന്ന് ഗവർണറെ കാണും. 11 മണിക്കാണ് ഗവര്ണറുമായുള്ള കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം കണ്ണൂരിലെ മട്ടന്നൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇരിട്ടി ഗവെൺമെന്റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടർ സുധീർ, ശ്രീജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. ബിജെപി ആണ് അക്രമത്തിനു പിറകിൽ എന്ന് സിപിഎമ്മിന്റെ ആരോപണം. ബിജെപി സംസ്ഥാന അധ്യക്ഷന് കണ്ണൂര് സന്ദര്ശനം നടത്തിയതിന് പിന്നാലെയാണ് അക്രമം നടന്നത്.
കഴിഞ്ഞ ആഴ്ച മാലൂരിൽ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് ഇതെന്നാണ് വിവരം. കഴിഞ്ഞാഴ്ച കതിരൂരിൽ ആർ.എസ്.എസ് നേതാവിന് വെട്ടേറ്റിരുന്നു. . ആര്എസ്എസ് പൊന്ന്യം മണ്ഡൽ കാര്യവാഹ് ആണ് പ്രവീണിനാണ് വെട്ടേറ്റത്. അക്രമം രൂക്ഷമായ സാഹചര്യത്തില് ഗവര്ണര് വിഷയത്തില് ഇടപെടണമെന്നാണ് ബിജെപിയുടെ ആവശ്യം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.