ബാൻസുരി 2017 : വിളംബര ജാഥ വ്യാഴാഴ്ച
പരിയാരം: കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ഇന്റർ സോൺ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായുള്ള വിളംബര ജാഥ വ്യാഴാഴ്ച്ച പകൽ 3 ന് നടക്കും. വിളയാങ്കോട് നിന്നും പിലാത്തറയിലേക്കാണ് വിളമ്പര ജാഥ. വാദ്യഘോഷങ്ങൾ, മുത്തുക്കുടകൾ, വിവിധ കലാരൂപങ്ങൾ തുടങ്ങിയവ അണിനിരത്തുന്ന വിളംബര ജാഥയിൽ സാമൂഹ്യ സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. ഡിസംബർ 19 മുതൽ 21 വരെ പരിയാരം മെഡിക്കൽ കോളേജിൽ വെച്ചാണ് കലോത്സവം നടക്കുന്നത്. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ആരോഗ്യ സർവ്വകലാശാലയുടെ സംസ്ഥാന കലോത്സവം നടക്കുന്നത്. മെഡിക്കൽ, ആയുർവേദ, ഹോമിയോപ്പതി, ദന്തൽ, ഫാർമസി, നഴ്‌സിങ്ങ്, പാരാമെഡിക്കൽ, യുനാനി, സിദ്ധ കോളേജുകളിൽ നിന്നായി 1200 കലാപ്രതിഭകളാണ് മത്സരിക്കുന്നതെന്നും സംഘാടകസമിതി ചെയർമാൻ ടി.വി രാജേഷ് എം.എൽ.എയും ജനറൽ കൺവീനർ മുഹമ്മദ് സിറാജും വാർത്താ ക്കുറിപ്പിൽ അറിയിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.