രാത്രി പഴം കഴിയ്ക്കുന്ന ശീലമുള്ളവര്‍ അറിയേണ്ട കാര്യങ്ങൾനമ്മുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വാഴപ്പഴം. പൂജയ്ക്കും വിശേഷ ചടങ്ങുകള്‍ക്കും പഴം അത്യാവശ്യമാണ്. പഴത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ പൂര്‍വികര്‍ അത് ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുകയായിരുന്നു. മറ്റ് പഴങ്ങളെ അപേക്ഷിച്ച് വാഴപ്പഴത്തിന് വളരെയേറെ പോഷക ഗുണങ്ങളും സവിശേഷതകളും ഉണ്ട്. കദളീ രസായനം പോലുള്ള ആയുര്‍വേദ ഔഷധങ്ങളില്‍ വാഴപ്പഴം പ്രധാന ഘടകമാണ്. വാഴപ്പഴം രുചിയുള്ളതും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലയും കുറവാണ്. എല്ലാ സീസണിലും ലഭിക്കുകയും ചെയ്യും.
നമ്മുടെയൊക്കെ വീട്ടുമുറ്റത്തുതന്നെ വിളയുന്ന ഈ പഴത്തിന് ഗുണങ്ങൾ ഏറെയാണ്. മിക്കവാറും ആളുകൾ അത്താഴശേഷം പഴം കഴിക്കാറുണ്ട്. പഴം ഏതു സമയം വേണമെങ്കിലും കഴിയ്‌ക്കാം. എന്നാല്‍ അത്താഴശേഷം പഴം കഴിയ്‌ക്കുമ്പോള്‍ പിറ്റേന്നു രാവിലെയുള്ള നല്ല ശോധന എന്ന ഉദ്ദേശം കൂടി പലര്‍ക്കുമുണ്ടാകും. ഓരോ സമയത്തും പഴം കഴിയ്‌ക്കുമ്പോള്‍ ഗുണങ്ങള്‍ പലതാണ്‌. അത്താഴശേഷവും ഗുണങ്ങളി്‌ല്‍ വ്യത്യാസമുണ്ട്‌. അത്താഴശേഷം പഴം കഴിച്ചാൽ ഉറക്കത്തില്‍ ബിപി നിയന്ത്രിച്ച്‌ ഹൃദയാരോഗ്യം സംരക്ഷിക്കുവാൻ കഴിയും. പഴത്തിലെ പൊട്ടാസ്യമാണ് ഇതിനു സഹായകമാകുന്നത്.
രാത്രി മധുരം കഴിയ്‌ക്കുന്ന ശീലമുള്ളവര്‍ക്ക്‌ ആരോഗ്യപരമായ വഴിയാണ് പഴം കഴിക്കുക എന്നത്. മാത്രമല്ല, രാത്രിയിലെ വിശപ്പും തടയാം. ഇരുട്ടില്‍ മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്‌ക്കപ്പെടും. ഇത്‌ നല്ല ഉറക്കം കിട്ടാൻ അത്യാവശ്യമാണ്. പഴം മെലാട്ടനിന്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇതുവഴി നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.
മസിൽ വേദനമൂലം പലരും ബുദ്ധിമുട്ടുന്നുണ്ട്. രാത്രിയില്‍ പഴം കഴിയ്‌ക്കുന്നത്‌ ശരീരത്തിലെ ഇലക്ട്രോളൈറ്റുകളുടെ അളവു കാത്തു സൂക്ഷിയ്‌ക്കുന്നു. ഇതുവഴി മസില്‍ വേദനയകറ്റും. പഴത്തിലെ ഫൈബര്‍ ദഹനത്തെ സഹായിക്കും. ഇത്‌ രാവിലെ നല്ല ശോധനയുണ്ടാകാന്‍ ഏറെ നല്ലതാണ്‌. രാത്രിയില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാതിരിക്കാനും ടൈപ്പ്‌ 2 പ്രമേഹം ഇതുവഴി നിയന്ത്രിയ്‌ക്കുന്നതിനും ഇത്‌ ഏറെ നല്ലതാണ്‌. ഒരാള്‍ക്ക്‌ ദിവസവും ഒന്നര മുതല്‍ രണ്ടു കപ്പു വരെ ഫലവര്‍ഗങ്ങള്‍ ആവശ്യമാണെന്ന്‌ അമേരിക്കന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്‌ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്‌. ചെറിയ ഒരു പഴം അരക്കപ്പു ഫലത്തിനും വലിയത്‌ ഒരു കപ്പു പഴങ്ങള്‍ക്കു തുല്യമാണെന്നു പറയും.
രാത്രി പഴം കഴിയ്‌ക്കുമ്പോള്‍ വൈറ്റമിന്‍ ബി 6 കൂടുതല്‍ ലഭിയ്‌ക്കും. ശരീരത്തില്‍ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒരു വൈറ്റമിനാണിത്‌. ഉറക്കത്തില്‍ തടി കുറയ്‌ക്കാന്‍ സഹായിക്കുമെന്നു ചുരുക്കം.വയറ്റില്‍ ആസിഡ്‌ ഉല്‍പാദനം തടയാന്‍ ഇത്‌ നല്ലതാണ്‌. പ്രത്യേകിച്ച്‌ രാത്രി ഭക്ഷണം അസിഡിറ്റിയുള്ളതെങ്കില്‍. വയറ്റിലെ അള്‍സറുണ്ടാക്കുന്ന ബാക്ടീരിയകളെ തടയാനും പഴത്തിനു കഴിയും.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.