സ​മാ​ധാ​ന ഉടമ്പടിക്ക് പി​ന്നാ​ലെ അ​ഴീ​ക്കോ​ട്ട് വ്യാ​പ​ക അ​ക്ര​മം

അ​ഴീ​ക്കോ​ട്: വ​ള​പ​ട്ട​ണം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സി​പി​എം-​എ​സ്ഡി​പി​ഐ നേ​താ​ക്ക​ൾ സ​മാ​ധാ​ന ഉ​ട​മ്പടി ഒ​പ്പി​ട്ടി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അ​ഴീ​ക്കോ​ട് മേ​ഖ​ല​യി​ൽ വ്യാ​പ​ക അ​ക്ര​മം. സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് അ​ക്ര​മ​പ​ര​ന്പ​ര​ക​ളു​ടെ തു​ട​ക്കം. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ അ​ഴീ​ക്കോ​ട് ക​പ്പ​ക്ക​ട​വി​ലെ ക​രി​ക്ക​ൻ സു​നി​ൽ, അ​നു​ജ​ൻ ക​രി​ക്ക​ൻ ഷാ​ജി, ടി.​പി.​ഹ​രി​ദാ​സ്, അ​ഴീ​ക്കോ​ട് മൂ​ന്നു​നി​ര​ത്തി​ലെ ഓ​ല​യി​ൽ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കു​നേ​രേ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്.
വീ​ടു​ക​ളു​ടെ ജ​ന​ൽ​ഗ്ലാ​സു​ക​ളും പൈ​പ്പു​ക​ളും അ​ടി​ച്ചു​ത​ക​ർ​ത്തു. സു​നി​ലി​ന്‍റെ​യും ഹ​രി​ദാ​സി​ന്‍റെ​യും വീ​ടു​ക​ളി​ലെ ടൈ​ൽ​സും ന​ശി​പ്പി​ച്ചു. മൂ​ർ​ച്ച​യേ​റി​യ ആ‍​യു​ധം ഉ​പ​യോ​ഗി​ച്ച് വാ​തി​ൽ പൊ​ളി​ക്കാ​നും ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്. സു​നി​ലി​ന്‍റെ വീ​ടി​നു​മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ര​ണ്ടു ബൈ​ക്കും ഒ​രു കാ​റും ക​പ്പ​ക്ക​ട​വി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പി.​പി. റ​ഷീ​ദി​ന്‍റെ നാ​നോ​കാ​റും അ​ടി​ച്ചു​ത​ക​ർ​ത്തി​ട്ടു​ണ്ട്. ടി.​പി. ഹ​രി​ദാ​സി​ന്‍റെ വീ​ട്ടി​ലെ വാ​ഷിം​ഗ് മെ​ഷീ​നും മു​റ്റ​ത്തു നി​ർ​ത്തി​യി​ട്ട ബൈ​ക്കും ത​ക​ർ​ത്തു.
ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട മ​രു​മ​ക​നും സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ സ​ജി​ത്തി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യും കാ​റും ത​ക​ർ​ത്തി​ട്ടു​ണ്ട്. ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ടി​ന്‍റെ മു​റ്റ​ത്ത് അ​ക്ര​മി​ക​ൾ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ വ​ടി​വാ​ൾ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി 8.30ഓ​ടെ വ​ള​പ​ട്ട​ണം സി​ഐ എം. ​കൃ​ഷ്ണ​ൻ സി​പി​എം-​എ​സ്ഡി​പി​ഐ നേ​താ​ക്ക​ളു​ടെ സ​മാ​ധാ​ന​യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു. സ​മാ​ധാ​നം പാ​ലി​ക്കാ​ൻ ഇ​രു​ക​ക്ഷി​ക​ളും ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, സ​മാ​ധാ​ന ഉ​ട​ന്പ​ടി​യു​ണ്ടാ​ക്കി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​ദേ​ശ​ത്ത് അ​ക്ര​മി​ക​ൾ അ​ഴി​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു. വീ​ടു​ക​ൾ​ക്കു​നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മൂ​ന്നു​നി​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.