അ​ഴീ​ക്കോ​ട് അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി

അ​ഴീ​ക്കോ​ട്: അ​ഴീ​ക്കോ​ട് അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ തു​ട​ങ്ങി. 11ന് ​സ​മാ​പി​ക്കും. എ​ട്ടു വ​രെ വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, ദി​വ്യ​ബ​ലി എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​ൺ​സ​ൺ സി​മേ​തി, ഫാ. ​ബ​ന​ഡി​ക്ട് അ​റ​ക്ക​ൽ, ഫാ. ​ഷൈ​ജു പീ​റ്റ​ർ എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​രാ​കും. ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി എ​ന്നി​വ​യ്ക്ക് ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ അ​മ്മ​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു ന​ഗ​ര​പ്ര​ദ​ക്ഷി​ണ​വും പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദ​വും ന​ട​ക്കും. ക​രി​മ​രു​ന്ന് പ്ര​യോ​ഗം. 10ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന ജ​പ​മാ​ല, പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി, കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യം സ്വീ​ക​ര​ണം എ​ന്നി​വ​യ്ക്ക് ഫാ. ​ബെ​ന്നി മ​ണ​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്, വൈ​കു​ന്നേ​രം ആ​റി​ന് ഇ​ട​ക​വാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, മാ​ജി​ക് ഷോ. 11​ന് വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും. 

No comments

Powered by Blogger.