അഴീക്കല്‍ തുറമുഖത്തേക്ക് റെയില്‍പാത വരുന്നൂ.. പ്രാരംഭ പഠനം തുടങ്ങി

കണ്ണൂര്‍: അഴീക്കല്‍ തുറമുഖ വികസനത്തിന്റെ ഭാഗമായി റെയില്‍പാത നിര്‍മിക്കുന്നതിനായുള്ള പ്രാരംഭ പഠനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പോര്‍ട്ട് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ഐ.പി.ആര്‍.സി.എല്‍) കണ്‍സള്‍ട്ടന്റും ചീഫ് എന്‍ജിനീയറുമായ സ്വയംഭൂലിംഗം സ്ഥലം സന്ദര്‍ശിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.കെ ശ്രീമതി ടീച്ചര്‍ എം.പി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ചീഫ് എന്‍ജിനീയര്‍ റെയില്‍പാതയുടെ സാധ്യത വിശദീകരിച്ചു. റെയില്‍വേ സീനീയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ മനോജ്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം. സുധീര്‍കുമാര്‍ എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. അഴീക്കല്‍ തുറമുഖത്തിന്റെ ഒന്നാം ഘട്ട വികസനത്തിന് സര്‍ക്കാര്‍ 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.