വാരഫലം: (31/12/2017 മുതൽ 6/1/2018 വരെ)

 മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം )
സന്താന സംരക്ഷണത്താൽ ആശ്വാസമുണ്ടാകും. ആഗ്രഹങ്ങൾ സാധിക്കും, മുൻകോപം നിയന്ത്രിക്കണം, യാത്ര ക്ലേശത്താൽ ഉദ്യോഗത്തിന് വൈകിയെത്തും. സുപ്രധാനമായ തീരുമാനങ്ങൾ ഉണ്ടാകും.


 ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അലസത, ഉന്മേഷ കുറവ്, പുതിയ  ഭരണ സംവിധാനം ഏറ്റെടുക്കും,ആദർശങ്ങൾ നടപ്പിൽ വരുത്തും, ഉദ്യോഗത്തിൽ സ്ഥാന കയറ്റം ഉണ്ടാകും, കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും. പ്രവർത്തന മേഖല പുഷ്ടിപ്പെടും. മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വീഴ്ചകൾ ഉണ്ടാവാതെ  സൂക്ഷിക്കണം,  അവധിയെടുത്തു ആരാധനാലയ ദർശനം നടത്തും, മുടങ്ങി കിടക്കുന്ന വഴിപാടുകൾ ചെയ്തു തീർക്കുവാൻ അവസരം ഉണ്ടാകും, വ്യവസ്ഥകൾ പാലിക്കുവാൻ സാധിക്കും, കർമ്മ മേഖലകളിൽനിന്ന് സാമ്പത്തിക പുരോഗതി കൈവരും,


 കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഉപരിപഠനത്തിനുചേരും, ആഗ്രഹങ്ങൾ സാധിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, അദ്ധ്യാത്മിക ആത്മീയ വിഷയങ്ങളിൽ താൽപ്പര്യം ഉണ്ടാകും, കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും  ഉണ്ടാകും, അതിമോഹങ്ങൾ ഉപേക്ഷിക്കും


 ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മംഗള കർമ്മങ്ങളിൽ  പങ്കെടുക്കും, അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്, പണം കടംകൊടുക്കരുത്, അഹംഭാവം ഒഴിവാക്കണം, അശ്രദ്ധകൊണ്ട് ദേഹത്ത് മുറിവുകൾ വന്നേക്കാം. സന്താന സൗഖ്യത്താൽ ആശ്വാസമുണ്ടാകും. 


 കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മാതാ  പിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും, ബന്ധുക്കൾ വിരുന്നുവരും, മംഗളവേളയിൽ സജീവ സാന്നിദ്ധ്യം വേണ്ടിവരും, കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധനവും ഉണ്ടാകും, സന്താന സംരക്ഷണത്താൽ ആശ്വാസം ഉണ്ടാകും. ശ്രമിച്ചുവരുന്ന വിവാഹ കർമങ്ങൾക്ക് തീരുമാനം ഉണ്ടാകും.


 തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പുതിയ പദ്ധതി ആവിഷ്കരിക്കും, ആരോഗ്യം തൃപ്തികരമായിരിക്കും, ചില ചുമതലകൾ സന്താനങ്ങളെ ഏല്പിക്കും , ബന്ധു മിത്രാതികളുടെ ആഗമനം സമാധാനത്തിന് വഴിയൊരുക്കും, പുതിയ ചുമതലകൾ ഏറ്റെടുക്കും, പണിചെയ്തുവരുന്ന ഗൃഹം വാങ്ങുവാൻ തയ്യാറാകും, ആത്മവിശ്വാസവും , ആത്മധൈര്യവും വർധിക്കും


 വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ദീർഘകാല നിക്ഷേപത്തിന് പണം മുടക്കും, വരവും ചിലവും തുല്യമായിരിക്കും അപരിചിതരുമായുള്ള ആത്മബന്ധം ഉപേക്ഷിക്കും, വീഴ്ചകൾ ഉണ്ടാവാതെ  സുക്ഷിക്കണം, കുടുംബത്തിൽ കലഹം രമ്യമായി പരിഹരിക്കാൻ സാധിക്കും, ചുമതലകൾ മറ്റൊരാളെ ഏല്പിക്കരുത്.


 ധനു : (മൂലം, പൂരാടം, ഉത്രാടം  കാൽഭാഗം)
ദാമ്പത്യ സൗഖ്യം  ഉണ്ടാകും,  മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ ഇടവരും, മാർഗ്ഗതടസങ്ങൾ നീങ്ങും, ധർമ്മ പ്രവർത്തികൾക്കും, പുണ്യ പ്രവർത്തികൾക്കും സഹകരിക്കും, കുടുംബസമേതം ഏകദിന പുണ്യ തീർത്ഥയാത്ര നടത്തും, കാര്യനിർവ്വഹണ ശക്തിയും മനോധൈര്യവും വർധിക്കും.


 മകരം:  (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പരിശ്രമങ്ങൾക്ക് ഫലമുണ്ടാകും, പുതിയ ഭരണ  പരിഷ്കാരം നടപ്പിലാക്കും ,  കാര്യനിർവ്വഹണ ശക്തിയും, മനോധൈര്യവും വർധിക്കും, കൃത്യ നിർവഹണത്തിൽ അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം, ബന്ധുക്കൾ ശത്രുക്കളയി തീരും, ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കും.


 കുംഭം:  ( അവിട്ടം അവസാന പകുതിയും  , ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗവും)
പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും, കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, വിദേശ യാത്ര അനുമതി ലഭിക്കും, ആരോഗ്യം തൃപ്തികരം ആയിരിക്കും, സാമ്പത്തിക ദുരുപയോഗം നിയന്ത്രിക്കണം, അശുഭ ചിന്തകൾ  ഉപേക്ഷിക്കണം, വാഹനാപകടത്തിന് ദൃക്സാക്ഷി ആവേണ്ടിവരും.


 മീനം: (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
മനഃസന്തോഷവും , സന്താന സൗഖ്യവും, പ്രതാപവും ഐശ്വര്യവും ഉണ്ടാവും, ആഗ്രഹങ്ങൾ  സഫലമാകും, പുതിയ ഉദ്യോഗം ലഭിക്കും, സൗഹൃദ സംഭാഷണത്തിൽ പുതിയ ആശയങ്ങൾ ഉദിക്കും, വാഹനം മാറ്റിവാങ്ങും, വിദേശത്ത് താമസിക്കുന്ന ബന്ധു വിരുന്ന് വരും, പൊതു പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിക്കും.

ജ്യോൽസ്യർ
അശോകൻ  അഴിക്കോട്
ഫോൺ  9495646123


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.