തളിപ്പറമ്പിൽ രണ്ടിലും നാലിലും പഠിക്കുന്ന സമയത്ത് ബലാത്സംഗം ചെയ്തെന്ന 17കാരിയുടെ പരാതിയില്‍ ബന്ധുക്കള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: രണ്ടാംക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കാലത്ത് ഇളയുമ്മയുടെ മക്കള്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന 17കാരിയുടെ പരാതിയില്‍ ബന്ധുക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചപ്പാരപ്പടവ് സ്വദേശിനിയായ 17 കാരിയാണ് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പുകളെ അവഗണിച്ച് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് ബന്ധുക്കളായ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

ഐപിസി 376(എഫ്) പ്രകാരം ബലാത്സംഗത്തിനാണ് കേസെടുത്തത്. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി രണ്ടാംക്ലാസില്‍ പഠിക്കുന്ന കാലത്ത് വാടകവീട്ടിലും ബന്ധുവിന്റെ വീട്ടിലും കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. രണ്ടുവ്യത്യസ്ത കേസുകളാണ് പോലീസ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്.

സംഭവം നടക്കുന്ന കാലത്ത് പോക്‌സോ നിയമം നിലവിലില്ലാത്തതിനാലാണ് മറ്റ് വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.