ചേവായൂരില്‍ ടൂറിസ്റ്റ് ബസ്സിടിച്ച് :ബൈക്ക് യാത്രക്കാരായ അമ്മയും മകനും മരിച്ചു


കോഴിക്കോട്: വയനാട് റോഡിലെ വെള്ളിമാട്കുന്നില്‍ ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച്‌ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. മലാപറമ്ബ് മുതലകാലയില്‍ ഗോള്‍ഡ് ലിങ്ക് റോഡില്‍ പ്രജിത്ത് (41), ഭാര്യ ഷിംന (35), മകന്‍ അഭി എന്ന അഭിഷേക് (13) എന്നിവരാണ് മരിച്ചത്.

ഷിംനയും അഭിയും സംഭവ സ്ഥലത്തും പ്രജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും വെച്ചാണ് മരിച്ചത്. വൈകീട്ട് ആറു മണിയോടെ വെള്ളിമാട്കുന്നില്‍ 'മാധ്യമം' ദിനപത്രം ഹെഡ് ഒാഫീസിന് സമീപമാണ് അപകടം.

കര്‍ണാടകയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസാണ് ബൈക്കില്‍ ഇടിച്ചത്. മലാപറമ്ബ് വേദവ്യാസ സ്കൂളിന് സമീപം കട നടത്തി വരികയായിരുന്നു പ്രജിത്ത്.

എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭി.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.