ആലുവയിൽ കാർ മെട്രോയുടെ തൂണിലിടിച്ചു മറിഞ്ഞു; മൂന്നു മരണം


ആലുവ മുട്ടത്ത് വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. ഡിവൈഡറിൽ കയറിയ കാർ കൊച്ചി മെട്രോയുടെ തൂണിലിടിക്കുകയായിരുന്നു

കോട്ടയം സ്വദേശികളായ രാജേന്ദ്രപ്രസാദ്, അരുൺ പ്രസാദ്, ചന്ദ്രൻ നായർ എന്നിവരാണ് മരിച്ചത്. മനോരമ ജീവനക്കാരാണ് രാജേന്ദ്രപ്രസാദവും അരുൺ പ്രസാദും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബന്ധുവിനെ യാത്രയാക്കി മടങ്ങുമ്പോഴാണ് അപകടം.

രാജേന്ദ്രപ്രസാദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രണ്ട് പേർ ചികിത്സക്കിടെയും മരണത്തിന് കീഴടങ്ങി. അരുൺ പ്രസാദാണ് വാഹനം ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കോട്ടയത്തേക്ക് കൊണ്ടുപോകും.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.